Thursday March 21st, 2019 - 9:53:pm
topbanner
topbanner

കടമായി ഫ്ളെക്സ് ബോര്‍ഡ് പ്രിന്റ് ചെയ്ത് നല്‍കിയില്ല; കടയുടമയെ കസേരയെടുത്ത് അടിച്ച് കോണ്‍ഗ്രസ്സ് നേതാവ് ശരത്ചന്ദ്രപ്രസാദ്; ദൃശ്യങ്ങള്‍ പുറത്ത്  

JB
 കടമായി ഫ്ളെക്സ് ബോര്‍ഡ് പ്രിന്റ് ചെയ്ത് നല്‍കിയില്ല; കടയുടമയെ കസേരയെടുത്ത് അടിച്ച് കോണ്‍ഗ്രസ്സ് നേതാവ് ശരത്ചന്ദ്രപ്രസാദ്; ദൃശ്യങ്ങള്‍ പുറത്ത്   

 

തിരുവനന്തപുരം: തലസ്ഥാനത്ത് കോണ്‍ഗ്രസ് നേതാവിന്റെ ഗുണ്ടായിസം. ഫ്ളെക്സ് കടയുടമയെ കെപിസിസി ജനറല്‍ സെക്രട്ടറി ശരത്ചന്ദ്രപ്രസാദ് കയ്യേറ്റം ചെയ്തുവെന്നാണ് പരാതി. കടയുടമയുടെയും ഭാര്യയെയും ഭീഷണിപ്പെടുത്തി പണം നല്‍കാതെ ഫ്ളെക്സ് പ്രിന്റ് ചെയ്ത് നല്‍കില്ലെന്ന് കടയുടമയും ഭാര്യയും പറഞ്ഞതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

കാവടിയാറിന് സമീപത്തെ ഫ്ളെക്സ് പ്രിന്റിംഗ് കടയിലെത്തിയാണ് ശരത്ചന്ദ്രപ്രസാദ് പരസ്യമായി ആക്രമണം നടത്തിയത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങളില്‍ ശരത്ചന്ദ്രപ്രസാദ് ക്രൂരമായി മര്‍ദ്ദിക്കുന്നത് വ്യക്തമാണ്. സംഭവുമായി ബന്ധപ്പെട്ട് കടയുടമ പറയുന്നത് ഇങ്ങനെ: ഇന്നലെ രാവിലെ ഒരു പരിപാടിയുമായി ബന്ധപ്പെട്ട് ഫ്ളെക്സ് അടിക്കണമെന്ന് ആവശ്യപ്പെട്ട് ശരത്ചന്ദ്രപസാദ് പറഞ്ഞതനുസരിച്ച് രണ്ട് പേര്‍ കടയിലെത്തി. ഫ്ളെക്സ് ഡിസൈന്‍ ചെയ്ത ശേഷം പ്രിന്റ് ചെയ്യാന്‍ പണം വേണമെന്ന് വന്നയാളോട് പറഞ്ഞു. ഉച്ചയ്ക്ക് ശേഷം കുറച്ച് പണവുമായി അയാള്‍ വന്നപ്പോള്‍ ഈ തുകയ്ക്ക് ഫള്ക്സ് അടിക്കാനാകില്ലെന്ന് പറഞ്ഞു. അതിന് പിന്നാലെയാണ് കടയിലെത്തി ശരത്ചന്ദ്രപ്സാദ് ആക്രമണം അഴിച്ചുവിട്ടതെന്നും അദ്ദേഹം പറഞ്ഞു.

താന്‍ എന്റെ പരിപാടി പൊളിക്കുമല്ലടാ എന്നു പറഞ്ഞ് ആക്രോശിക്കുകയായിരുന്നു. ഓഫീസിലെ ഫര്‍ണീച്ചര്‍ എടുത്ത് തന്നെ അടിച്ചതായും തന്റെ നിലവിളി കേട്ടപ്പോള്‍ ജോലി ചെയ്യുകയായിരുന്ന ഭാര്യയും മകനും ഓടിയെത്തിയതോടെയാണ് അടി നിര്‍ത്തിയതെന്നും ഉടമ സുരേഷ് പറയുന്നു. കോണ്‍ഗ്രസ് നേതാവിന്റെ നെറികെട്ട നടപടിക്കെതിരെ കെപിസിസിയ്ക്കും പൊലീസിനും പരാതി നല്‍കുമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കടയുടമ പറഞ്ഞു.

നേരത്തെ നിരവധി തവണ ശരതിനായി ഫ്ളെക്സ് ബോര്‍ഡുകള്‍ പ്രിന്റ് ചെയ്ത് നല്‍കിയിട്ടും ലക്ഷക്കണക്കിന് രൂപ നല്‍കാനുണ്ടെന്നും കടയുടമ പറയുന്നു. ശരത്തിനെതിരെ നേരത്തെ കോണ്‍ഗ്രസ് നേതാക്കളോട് പരാതി പറഞ്ഞിരുന്നതായും സുരേഷ് പറയുന്നു.

 

Viral News

English summary
sarth chandraprasad attacking video out
topbanner

More News from this section

Subscribe by Email