Monday September 24th, 2018 - 11:09:pm
topbanner

ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടു; കൂടുതല്‍ വെളിപ്പെടുത്തലുമായി സരിത

NewsDesk
ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടു; കൂടുതല്‍ വെളിപ്പെടുത്തലുമായി സരിത

കൊച്ചി: സോളാര്‍ തട്ടിപ്പു കേസ് പ്രതി സരിത രണ്ടാം ദിനവും സോളാര്‍ കമ്മീഷനു മുന്നില്‍ വെളിപ്പെടുത്തല്‍ തുടരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളാണ് സരിത നടത്തിയിരിക്കുന്നത്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ക്ലിഫ് ഹൌസില്‍ എത്തി അദ്ദേഹത്തെ കണ്ടിരുന്നെന്ന് സരിത എസ് നായര്‍ പറഞ്ഞു. അവിടെ ഭാര്യ മറിയാമ്മയും മകന്‍ ചാണ്ടി ഉമ്മനും ഉണ്ടായിരുന്നു. അവിടെവെച്ച് വ്യക്തിപരമായ കാര്യമാണ് സംസാരിച്ചതെന്നും സരിത മൊഴിനല്‍കി.

2012 എമര്‍ജിങ് കേരള ചടങ്ങ് നടന്ന ദിവസം ബിജു രാധാകൃഷ്ണനും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. അന്ന് രാത്രി 10.45ന് സലിം രാജ് തന്നെ ഫോണില്‍ വിളിച്ചു. മുഖ്യമന്ത്രി സംസാരിച്ചു.

ബിജുവും മാതൃഭൂമിയുടെ പ്രതിനിധിയും തന്നെ കണ്ടുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പിറ്റേന്ന് എമര്‍ജിങ് കേരള വേദിയിലെത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. അന്ന് രാവിലെ 8.40ന് സലിംരാജിന്റെ ഫോണിലേക്ക് വിളിച്ചു.

എന്നാല്‍ വേദിയായ ലേ മെറിഡിയനില്‍ മാധ്യമപ്രവര്‍ത്തകരുള്ളതിനാല്‍ സംസാരിക്കാനാവില്ലെന്നും നാളെ ക്ലിഫ് ഹൌസില്‍ എത്താനും മുഖ്യമന്ത്രി പറഞ്ഞു. വൈകിട്ട് ക്ലിഫ് ഹൌസില്‍ എത്തിയപ്പോള്‍ അവിടെ ഭാര്യ മറിയാമ്മയും മകന്‍ ചാണ്ടി ഉമ്മനും ഉണ്ടായിരുന്നു അവരെ മാറ്റിനിര്‍ത്തി ഉമ്മന്‍ചാണ്ടി സംസാരിച്ചു.

വ്യക്തിപരമായ കാര്യമാണ് ബിജു സംസാരിച്ചതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. അതെക്കുറിച്ച് ഇപ്പോള്‍ പറയാനാകില്ല. ടീം സോളാറുമായി ബന്ധപ്പെട്ടതായിരുന്നില്ല അത്. സോളാര്‍ ഇടപാടിന്റെ സാമ്പത്തിക രേഖകള്‍ കമ്മീഷനില്‍ ഉടനെ ഹാജരാക്കുമെന്നും സരിത പറഞ്ഞു.

മുഖ്യമന്ത്രിക്കും മന്ത്രി ആര്യാടനും പണം നല്‍കിയ കാര്യം എറണാകുളം എ.സി.ജെ.എം എന്‍.വി രാജുവിന് നല്‍കിയ രഹസ്യ മൊഴിയില്‍ പറഞ്ഞിരുന്നു. മജിസ്‌ട്രേറ്റിന്റെ നിര്‍ദേശപ്രകാരം എഴൂതി നല്‍കിയത് കത്ത് 30 പേജുള്ളതായിരുന്നു. എന്നാല്‍ 23 പേജുള്ള കത്ത് എന്നാണ് പുറത്തുവന്നതെന്നും സരിത വ്യക്തമാക്കി.

വെളിപ്പെടുത്തല്‍ നടത്താതിരിക്കുവാന്‍ തന്റെ അമ്മയെ മുഖ്യമന്ത്രി ഉള്‍പ്പെടെ വിളിച്ച് സംസാരിച്ചിരുന്നു. ഇതു വിശ്വസിച്ചതിനെ തുടര്‍ന്നാണ് 30 പേജുണ്ടായിരുന്ന കത്ത് ചുരുക്കി നാല് പേജുള്ള കത്താക്കിയത്. ഉമ്മന്‍ചാണ്ടി, തമ്പാനൂര്‍ രവി, ബെന്നിബഹനാന്‍ എന്നിവര്‍ തന്റെ അമ്മയോട് സംസാരിച്ചതടക്കമുള്ള വിവരങ്ങളുടെ തെളിവുകള്‍ കെ ബി ഗണേഷ് കുമാറിന്റെ കൈവശം ഉണ്ടെന്നും സരിത വെളിപ്പെടുത്തി.

ടീം സോളാര്‍ കമ്പനിയുടെ വിശദമായ രേഖകളും സാമ്പത്തിക ഇടപാടുകളും മറ്റു തെളിവുകളും വരും ദിവസങ്ങളില്‍ കമ്മീഷനില്‍ സമര്‍പ്പിക്കുമെന്നും സരിത അറിയിച്ചു.

ജൂണ്‍ 13ന് താന്‍ പോലീസ് കസ്റ്റഡിയിലായി. റേഞ്ച് ഐ.ജി പത്മകുമാറും പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി ഹരികൃഷ്ണനും ചേര്‍ന്ന പോലീസ് സംഘമാണ് തന്നെ കസ്റ്റഡിയിലെടുത്തത്. സജാദിന്റെ പരാതിയിലായിരുന്നു നടപടി. സോളാര്‍ ഇടപാടുകളെ കുറിച്ച് മാത്രമാണ് അന്വേഷണ സംഘം തന്നോട് ചോദിച്ചത്. 96 ദിവസം കസ്റ്റഡിയില്‍ കഴിഞ്ഞു.

2013 ജൂലൈ 13ന് അട്ടക്കുളങ്ങര ജയിലിലേക്കെത്തി. അവിടെ നിരവധിപേര്‍ സന്ദര്‍ശിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ആരേയും കാണേണ്ടന്ന് താന്‍ അറിയിച്ചു. അമമയേയും അടുത്ത ബന്ധുക്കളെയും മാത്രം കണ്ടാല്‍ മതിയെന്ന് താന്‍ അറിയിച്ചു. ഇതാവശ്യപ്പെട്ട് സൂപ്രണ്ടിന് കത്ത് നല്‍കി.

തന്റെ അമ്മയും കെ ബി ഗണേഷ് കുമാറിന്റെ പി എ പ്രദീപ് കുമാറും തന്നെ കോടതിയില്‍ വന്നു കണ്ടിരുന്നു. മുഖ്യമന്ത്രിയുടെ ദൂതനായാണ് പ്രദീപ് കുമാര്‍ വന്നത്. വലിയ വെളിപ്പെടുത്തല്‍ നടത്തരുതെന്നും കത്തിലെ വിവരങ്ങള്‍ പുറത്തുവിടരുതെന്നും പ്രദീപ് കുമാര്‍ മുഖ്യമന്ത്രിക്കുവേണ്ടി ആവശ്യപ്പെട്ടു.

തമ്പാനൂര്‍ രവിയോടും ബെന്നി ബഹനാന്‍ എംഎല്‍എ യോടും ഇക്കാര്യം സംസാരിക്കാമെന്നും പ്രദീപ് കുമാര്‍ പറഞ്ഞു. എന്നാല്‍ താന്‍ ഇതിന് ആദ്യം വഴങ്ങിയില്ലെന്നും തന്റെ പണം തിരികെ നല്‍കാത്തവര്‍ നല്‍കുന്ന വാക്ക് എങ്ങനെ വിശ്വസിക്കുമെന്നും പ്രദീപിനോട് ചോദിച്ചു. എന്നാല്‍ കേസ് പുറത്ത് തീര്‍ക്കാമെന്നും പണം നല്‍കാമെന്നും ഉറപ്പുനല്‍കി. ഇതേ തുടര്‍ന്നാണ് 30 പേജുണ്ടായിരുന്ന കത്ത് ചുരുക്കി നാല് പേജുള്ള കത്താക്കിയതെന്നും സരിത പറഞ്ഞു.

Read more topics: Saritha S Nair, Oommen chandy
English summary
Saritha S Nair with serious allegation against Oommen chandy
topbanner

More News from this section

Subscribe by Email