Friday September 21st, 2018 - 10:01:pm
topbanner

സരിതയുടെ കത്തിലെ വിവരങ്ങള്‍ പുറത്ത്; ആര്യാടനും കേന്ദ്രമന്ത്രിമാരും എംഎല്‍എമാരും

NewsDesk
സരിതയുടെ കത്തിലെ വിവരങ്ങള്‍ പുറത്ത്; ആര്യാടനും കേന്ദ്രമന്ത്രിമാരും എംഎല്‍എമാരും

കൊച്ചി: സരിത എസ് നായര്‍ സോളാര്‍ കമ്മീഷന് നല്‍കിയ കത്തിന്റെ പകര്‍പ്പ് ചാനല്‍ പുറത്തുവിട്ടു. തന്നെ ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്തവരുടെ വിവരങ്ങള്‍ അടങ്ങിയതാണ് കത്ത്.

മന്ത്രി ആര്യാടന്‍ മുഹമ്മദ്, കേന്ദ്രമന്ത്രിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ക്കെതിരെ കത്തില്‍ ആരോപണമുണ്ട്. കമ്പനി ആവശ്യത്തിനായി മന്ത്രി ആര്യാടന്‍ മുഹമ്മദിനെ സമീപിച്ചപ്പോള്‍ അപമര്യാദയായി പെരുമാറിയെന്ന് കത്തില്‍ വ്യക്തമാക്കുന്നു.

കമ്പനി ആവശ്യത്തിനായി മന്ത്രിമാരുമായും കേന്ദ്ര മന്ത്രിമാരുമായും എംഎല്‍എമാരുമായും നിരവധി തവണ ഇടപഴകേണ്ടി വന്നിട്ടുണ്ട്. അതില്‍ പലരും തന്നെ സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്തുവെന്നും കത്തില്‍ സരിത പറയുന്നു.

പോലീസ് സ്‌റ്റേഷനുകളില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനായി പോലീസ് അസോസിയേഷന് 20 ലക്ഷം സംഭാവന നല്‍കിയതായും സരിത കമ്മീഷന് മൊഴി നല്‍കിയിരുന്നു. ഇതുവരെ നല്‍കിയ മൊഴികള്‍ സാധൂകരിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ സരിത ശനിയാഴ്ച കമ്മീഷന് മുന്നില്‍ ഹാജരാക്കും.

അച്ഛന്റെ പ്രായമുള്ള ആര്യാടന്‍ സാറും അപമര്യാദയായി പെരുമാറി: സരിത

Read more topics: Sex, abuse, Saritha, aryadan mohammed
English summary
Sexual abuse: Saritha submits 'proof' in sealed cover
topbanner

More News from this section

Subscribe by Email