Wednesday November 14th, 2018 - 6:58:pm
topbanner

സര്‍ക്കാര്‍ കുഴപ്പത്തിലാകും; രണ്ടുവര്‍ഷത്തെ സംഭാഷണമടങ്ങിയ സി ഡി സരിത ഹാജരാക്കി

NewsDesk
സര്‍ക്കാര്‍ കുഴപ്പത്തിലാകും; രണ്ടുവര്‍ഷത്തെ സംഭാഷണമടങ്ങിയ സി ഡി സരിത ഹാജരാക്കി

തിരുവനന്തപുരം: കഴിഞ്ഞ രണ്ടുവര്‍ഷമായി താനുമായി സംസാരിച്ചവരുടെ സംഭാഷണം അടങ്ങുന്ന 3 സിഡികള്‍ സരിത എസ് നായര്‍ സോളാര്‍ കമ്മീഷന് മുന്‍പില്‍ ഹാജരാക്കി.

തമ്പാനൂര്‍ രവിയും ബെന്നി ബെഹനാനും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ഫോണില്‍വിളിച്ചു വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നതായി സരിത കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ തെളിവുകള്‍ ഉള്‍പ്പെടുന്ന സി ഡിയാണ് കൈമാറിയത്.

ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്റെ വിദേശയാത്ര ദൃശ്യങ്ങള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കൈയ്യലുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വെളിപ്പെടുത്തുന്ന സംഭാഷണങ്ങളും സിഡിയില്‍ ഉണ്ടെന്നാണ് സൂചന.

കൂടാതെ മുഖ്യമന്ത്രിയുടെ അടുപ്പക്കാരായിരുന്ന സലിം രാജ്, ജിക്കുമോന്‍, ജോപ്പന്‍ തുടങ്ങിയവരുമായുള്ള സംഭാണങ്ങളും സിഡിയില്‍ ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

English summary
saritha submits cd proof before solar commission
topbanner

More News from this section

Subscribe by Email