Monday November 19th, 2018 - 9:16:pm
topbanner

കമ്മീഷന് സരിത ഇന്ന് ഡിജിറ്റല്‍ തെളിവുകള്‍ കൈമാറും

NewsDesk
കമ്മീഷന് സരിത ഇന്ന് ഡിജിറ്റല്‍ തെളിവുകള്‍ കൈമാറും

സോളാര്‍ കേസില്‍ സരിത എസ് നായര്‍ നിര്‍ണായകമായ ഡിജിറ്റല്‍ തെളിവുകള്‍ ഇന്ന് സോളാര്‍ കമ്മീഷന് കൈമാറും. കേരളം ഞെട്ടുന്ന തെളിവുകളാണ് കമ്മീഷന് കൈമാറുകയെന്ന് സരിത നേരത്തെ പറഞ്ഞിരുന്നു. സോളാര്‍ കേസിലെ ഗൂഢാലോചനയുടെ ശബ്ദരേഖയടക്കമുള്ള ഡിജിറ്റല്‍ തെളിവുകള്‍ സരിത കഴിഞ്ഞ ദിവസം കമ്മീഷന് കൈമാറിയിരുന്നു.

ഇതിന്റെ ബാക്കിയായുള്ള തെളിവുകളാണ് കൈമാറുന്നത്. കഴിഞ്ഞ ദിവസം ഉമ്മന്‍ചാണ്ടിക്കെതിരായ തെളിവുകള്‍ അടങ്ങിയ രണ്ടു പെന്‍ഡ്രൈവും ഫോണ്‍ സന്ദേശങ്ങളുടെ ഒരു സിഡിയുമാണ് സരിത കമ്മീഷനു കൈമാറിയത്. സരിത കൈമാറിയ തെളിവുകള്‍ കമീഷന്‍ പരിശോധിച്ചു വരികയാണ്. പുറത്തുവന്ന കത്തിനെ സാധൂകരിക്കുന്ന വീഡിയോ ഓഡിയോ തെളിവുകളാണ് കമ്മീഷനില്‍ ഹാജരാക്കിയതെന്നാണ് സരിത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള തെളിവുകളാണ് കൈമാറിയത്. ഇതിന്റെ വിശദമായ തെളിവുകളാണ് ഇന്നു കൈമാറുന്നത്.

മുഖ്യമന്ത്രി ഉള്‍പ്പടെ 14 പേര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് സരിത പറഞ്ഞിരുന്നു. കെസി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ആര്യാടന്‍ മുഹമ്മദ്, ഹൈബി ഈഡന്‍, വിഷ്ണുനാഥ്, മോന്‍സ് ജോസഫ് തുടങ്ങിയവരൊക്കെ തന്നെ ഉപയോഗിക്കുകയാണു ചെയ്തതെന്നും അവരൊന്നും തനിക്കുവേണ്ടി നിലകൊണ്ടിട്ടില്ലെന്നും സരിത പറഞ്ഞു.

വസ്ത്രം വലിച്ചുകീറി, മലയാളി നടി സംവിധായകനെതിരെ പരാതി നല്‍കി

43,000 തവണ ബലാത്സംഗത്തിന് ഇരയായെന്ന് മെക്‌സിക്കോ യുവതിയുടെ വെളിപ്പെടുത്തല്‍

 

 

English summary
saritha solarcommission digital cd
topbanner

More News from this section

Subscribe by Email