Friday September 20th, 2019 - 3:41:pm
topbanner
Breaking News
jeevanam

തെളിവു നല്‍കാതെ ഒളിച്ചുകളി; സരിതയ്ക്ക് വാറന്റ് നല്‍കുമെന്ന് സോളാര്‍ കമ്മീഷന്റെ മുന്നറിയിപ്പ്

NewsDesk
 തെളിവു നല്‍കാതെ ഒളിച്ചുകളി; സരിതയ്ക്ക് വാറന്റ് നല്‍കുമെന്ന് സോളാര്‍ കമ്മീഷന്റെ മുന്നറിയിപ്പ്

കൊച്ചി: പ്രമുഖര്‍ക്കെതിരെ ലൈംഗിക, അഴിമതി ആരോപണം ഉന്നയിച്ച സരിത എസ് നായര്‍ സോളാര്‍ കമ്മീഷന്റെ മുന്‍പാകെ തെളിവു നല്‍കാതെ ഒളിച്ചുകളിക്കുന്നു.

കമ്മീഷനില്‍ ഹാജരാകാതെ തെളിവ് നല്‍കുന്നതിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന് സരിത ആവശ്യപ്പെട്ടു. എന്നാല്‍, സരിതയുടെ അപേക്ഷ കമ്മീഷന്‍ തള്ളി.

ജൂണ്‍ ആറിന് സരിത കമ്മിഷന്‍ മുന്‍പാകെ ഹാജരായില്ലെങ്കില്‍ അറസ്റ്റ് വാറണ്ട് ഉള്‍പ്പെടെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് കമ്മിഷന്‍ മുന്നറിയിപ്പ് നല്‍കി. തുടര്‍ച്ചയായി രണ്ടുതവണ വിസ്താരത്തിനായി കമ്മിഷനില്‍ ഹാജരാവാതിരുന്ന സരിതയ്‌ക്കെതിരെ ജസ്റ്റിസ് ജി. ശിവരാജന്‍ കമ്മിഷന്‍ രൂക്ഷവിമര്‍ശനമാണ് നടത്തിയത്.

പ്രമുഖരായ പലര്‍ക്കെതിരെയും തെളിവ് നല്‍കിയെന്ന് മാധ്യമങ്ങളിലുടെ വിളിച്ചു പറഞ്ഞ് അവരെ ആരോപണത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ് സരിത. എന്നാല്‍ ഇതേക്കുറിച്ച് വിശദമാക്കുന്നതിന് കമ്മീഷനില്‍ ഹാജരാവണമെന്ന നിര്‍ദേശം അവര്‍ അവഗണിക്കുകയാണ്.

കമ്മീഷന്‍ രാഷ്ട്രീയം കളിക്കാനുള്ളതാണെന്ന് ആരും ധരിക്കേണ്ടതില്ലെന്നും ജസ്റ്റിസ് ശിവരാജന്‍ പറഞ്ഞു. തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി സരിത കമ്മീഷനില്‍ ഹാജരാക്കിയ ഡിജിറ്റല്‍ തെളിവുകളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് കെ.സി. വേണുഗോപാല്‍ എംപി സമര്‍പ്പിച്ച അപേക്ഷ പരിഗണിക്കുന്നത് ജൂണ്‍ 23ലേക്ക് മാറ്റി.

കലാഭവന്‍ മണിയുടെ സഹോദരനെ പച്ചത്തെറി പറഞ്ഞ് തരികിട സാബു

സാബുവിനോട് മറുപടി പറയാന്‍ തന്റെ സംസ്‌കാരം അനുവദിക്കുന്നില്ല: ആര്‍എല്‍വി രാമകൃഷ്ണന്‍

ജിഷ വധക്കേസ്: പൊലീസ് നിരന്തരം പീഡിപ്പിക്കുന്നതായി ജിഷയുടെ സഹപാഠികള്‍

Viral News

Read more topics: Saritha, arrest, solar, scam, commission
English summary
Saritha, show up or else face arrest: solar scam commission
topbanner

More News from this section

Subscribe by Email