Tuesday September 25th, 2018 - 4:47:pm
topbanner

സരിതക്കെതിരെ മുഖ്യമന്ത്രി മാനനഷ്ടത്തിന് കേസ് നല്‍കി

NewsDesk
സരിതക്കെതിരെ മുഖ്യമന്ത്രി മാനനഷ്ടത്തിന് കേസ് നല്‍കി

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സോളാര്‍ക്കേസ് പ്രതി സരിത എസ്. നായര്‍ക്കെതിരെ മാനനഷ്ടക്കേസ് നല്‍കി. എറണാകുളം സി.ജെ.എം കോടതിയിലാണ് മുഖ്യമന്ത്രി ഹര്‍ജി നല്‍കിയത്. തെരഞ്ഞെടുപ്പ് കാലത്ത് തന്നെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് മാനനഷ്ടക്കേസ് നല്‍കിയത്.

ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വച്ച് മുഖ്യമന്ത്രി തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് സരിത എസ്. നായര്‍ ആരോപിച്ചിരുന്നു. അട്ടക്കുളങ്ങര ജയിലില്‍ വെച്ച് എഴുതിയ കത്താണ് ഇതെന്നും മുഖ്യമന്ത്രി തന്നെ ലൈംഗികമായി പീഡിപ്പിച്ചതിന്റെ സിഡി ഉടന്‍ പുറത്തുവിടുമെന്നും സരിത ആവര്‍ത്തിച്ചിരുന്നു.

പീഡനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ തന്റെ കയ്യിലുണ്ടെന്നും സരിത വെളിപ്പെടുത്തിയിരുന്നു.ഏഷ്യനെറ്റ് ന്യൂസ് എഡിറ്റര്‍ എംജി രാധാകൃഷ്ണന്‍, കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ വിനു വി ജോണ്‍, കൈരളി ടിവിയിലെ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ എന്നിവരാണ് മറ്റ് എതിര്‍കക്ഷികള്‍. ഹര്‍ജിയില്‍ സിജെഎം കോടതി മെയ് 28ന് വാദം കേള്‍ക്കും.

 

സോഷ്യല്‍ മീഡിയയില്‍ വര്‍ഗീയത പ്രചരിക്കുന്നെന്ന്: ഭാമ

ജഗദീഷിന്റെ പ്രസംഗം അരോചകമാണെന്ന് ഷാഹിദ കമാല്‍

 

English summary
saritha s nair ummenchandy case
topbanner

More News from this section

Subscribe by Email