Tuesday November 20th, 2018 - 6:00:am
topbanner

തമിഴിലും മലയാളത്തിലുമായി ആത്മകഥ പുറത്തിറക്കുമെന്ന് സരിത

NewsDesk
തമിഴിലും മലയാളത്തിലുമായി ആത്മകഥ പുറത്തിറക്കുമെന്ന് സരിത

കോയമ്പത്തൂര്‍: തന്റെ ആത്മകഥ ഉടന്‍ പുറത്തിറക്കുമെന്ന് സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത നായര്‍. കോയമ്പത്തൂര്‍ കോടതിയില്‍ നിലനില്‍ക്കുന്ന കേസിനായി എത്തിയപ്പോഴാണ് സരിതയുടെ പ്രതികരണം.

വൈകാതെത്തന്നെ തന്റെ ആത്മകഥ പുറത്തിറക്കും. തമിഴിലും അത് പ്രസിദ്ധീകരിക്കണമെന്ന് നിരവധിപേര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സരിത പറഞ്ഞു. കേസ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് ജൂലായ് 19ലേക്ക് മാറ്റി.

വ്യാഴാഴ്ച കോടതിയില്‍ സരിത മാത്രമെ ഹാജരായുള്ളു. സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്ന പേരില്‍ പണം തട്ടിച്ചുവെന്ന പരാതിയില്‍ ബിജു രാധാകൃഷ്ണന്‍, സരിത നായര്‍, കമ്പനി ഉദ്യോഗസ്ഥനായിരുന്ന രവി എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പത്തൊമ്പത് വയസ്സുള്ള കുട്ടികളെ ഒരുമിച്ച് കണ്ടാൽ 'കെട്ടിക്കണം‌'

സ്വന്തം മകളെ മുലയൂട്ടിയതിന് ടിവി അവതാരകയും ഭര്‍ത്താവും അറസ്റ്റില്‍

ബാങ്കില്‍ തോക്കുപൊട്ടി ജീവനക്കാരി മരിച്ച സംഭവത്തില്‍ ദുരൂഹ

 

English summary
saritha s nair to write an autobiography
topbanner

More News from this section

Subscribe by Email