Tuesday September 25th, 2018 - 5:00:pm
topbanner

തമിഴ് നാട്ടിലെ സോളാര്‍ കമ്പനിയില്‍ സരിതയ്ക്ക് ഉന്നത ഉദ്യോഗം; കേസുകള്‍ ഇനി ആളൂരിന്

NewsDesk
തമിഴ് നാട്ടിലെ സോളാര്‍ കമ്പനിയില്‍ സരിതയ്ക്ക് ഉന്നത ഉദ്യോഗം; കേസുകള്‍ ഇനി ആളൂരിന്

കൊച്ചി: കേരളത്തില്‍ സോളാര്‍ കമ്പനിയുടെ പേരില്‍ നിരവധിപേരില്‍ നിന്നും കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയായ സരിത എസ് നായര്‍ക്ക് തമിഴ്‌നാട്ടിലെ സോളാര്‍ കമ്പനിയില്‍ ഉന്നത ഉദ്യോഗം.

മധുരയിലെ ന്യൂ ഇറ എന്ന കമ്പനിയുടെ പ്രൊജക്ട് ഹെഡ്ഡായാണ് സരിത ചുമതലയേറ്റിരിക്കുന്നത്. 2 മെഗാവാട്ടിന്റെ ഗ്രിഡ് ഇന്ററാക്ടീവ് സോളാര്‍ പവര്‍ പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുകയാണ് തന്റെ ജോലിയെന്ന് സരിത പറയുന്നു.

പുതിയ ജോലിയില്‍ താന്‍ സാങ്കേതിക മേഖല മാത്രമാണ് കൈകാര്യം ചെയ്യുന്നത്. കേരളത്തിലേതിനേക്കാള്‍ എളുപ്പമായിരിക്കും തമിഴ് നാട്ടിലെ പുതിയ ജോലിയെന്നും സരിത പ്രതികരിച്ചു.

കേരളത്തില്‍ നിലവിലുള്ള കേസുകള്‍ വിവാദ അഭിഭാഷകന്‍ ആളൂരിനെ ഏല്‍പ്പിക്കാനാണ് സരിതയുടെ തീരുമാനം. സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയെ തൂക്കുകയറില്‍ നിന്നും രക്ഷിച്ചയാളാണ് ആളൂര്‍.

തന്റെ ഭാഗത്തെ ന്യായം അവതരിപ്പിക്കാന്‍ അനുയോജ്യനായി വ്യക്തി എന്ന നിലയ്ക്കാണ് ആളൂരിനെ സമീപിച്ചതെന്ന് സരിത പറഞ്ഞു.

1200 ക്യൂബിക് അടി തേക്ക് 50 ലക്ഷം രൂപയ്ക്ക് തരാം; മാധ്യമങ്ങള്‍ക്ക് അഡ്വ. ജഹാംഗീറിന്റെ വെല്ലുവിളി

കേരള ബാംഗ്ലൂര്‍ റൂട്ടില്‍ തോക്കുകാട്ടി അക്രമം; മലയാളി കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്‌

ജയരാജന്റെ തേക്കിന് ആദ്യം 50 കോടി, പിന്നെ 15 കോടി ഒടുവില്‍ 1 കോടി; അപഹാസ്യരായി മാതൃഭൂമി

Read more topics: saritha s nair, join, job, tamilnadu
English summary
saritha s nair to join new job in tamilnadu
topbanner

More News from this section

Subscribe by Email