Saturday July 20th, 2019 - 9:29:am
topbanner
topbanner

പെന്‍ഡ്രൈവ് ഉള്‍പ്പെടെ കൂടുതല്‍ തെളിവുകള്‍ സരിത സോളാര്‍ കമ്മീഷനില്‍ ഹാജരാക്കി

NewsDesk
പെന്‍ഡ്രൈവ് ഉള്‍പ്പെടെ കൂടുതല്‍ തെളിവുകള്‍ സരിത സോളാര്‍ കമ്മീഷനില്‍ ഹാജരാക്കി

 

കൊച്ചി: താന്‍ നല്‍കിയ മൊഴിയെ സാധൂകരിക്കുന്ന രീതിയിലുള്ള തെളിവുകള്‍ സരിത എസ് നായര്‍ സോളാര്‍ കമ്മീഷന് മുന്നില്‍ ഹാജരാക്കി. പെന്‍ഡ്രൈവ് ഉള്‍പ്പെടെയുള്ള തെളിവുകളാണ് സരിത കമ്മീഷന് മുന്നില്‍ മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ചത്.

ശേഷിക്കുന്ന തെളിവുകള്‍ മൂന്ന് ദിവസത്തിനുള്ളില്‍ അഭിഭാഷകന്‍ മുഖേന സമര്‍പ്പിക്കുമെന്ന് സരിത അറിയിച്ചു. കമ്മീഷന് മുന്നില്‍ സരിതയുടെ ക്രോസ് വിസ്താരം തുടരുകയാണ്.

പോലീസ് പിടിച്ചെടുത്ത ലാപ്‌ടോപ്പും പെന്‍ഡ്രൈവും കോടതിയില്‍ ഹാജരാക്കിയില്ലെന്ന് സരിത കമ്മീഷന് മൊഴി നല്‍കി. താന്‍ ജയിലില്‍ കിടന്നപ്പോഴാണ് ഇവ പൊലീസ് പിടിച്ചെടുത്തത്. എന്നാല്‍ ഈ തെളിവുകള്‍ പൊലീസ് കോടതിയില്‍ ഹാജരാക്കിയില്ല. ഈ പെന്‍ഡ്രൈവില്‍നിന്നും ലാപ്‌ടോപ്പില്‍നിന്നുമാണ് തന്റെ സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിച്ചതെന്നും സരിത പറഞ്ഞു.

എഡിജിപി പത്മകുമാറിനെതിരെ ഡിജിപിക്ക് കൊടുത്ത പരാതി സത്യമാണ്. ആ പരാതിയില്‍ മൊഴി പോലും എടുത്തിട്ടില്ല. പത്മകുമാറിന്റെ നിര്‍ദേശപ്രകാരമാണ് പെരുമ്പാവൂര്‍ ഡിവൈഎസ്പി തന്നെ അറസ്റ്റ് ചെയ്തതെന്നും സരിത സോളാര്‍ കമ്മീഷന് മുന്നില്‍ പറഞ്ഞു.

English summary
saritha s nair submitted pen drive before solar commission
topbanner

More News from this section

Subscribe by Email