Thursday September 20th, 2018 - 8:16:pm
topbanner
Breaking News

സോളാർ കമ്മിഷനു മുന്നിൽ പൊട്ടിക്കരഞ്ഞ്‌ സരിത

dilmadeepa
സോളാർ കമ്മിഷനു  മുന്നിൽ പൊട്ടിക്കരഞ്ഞ്‌ സരിത

സോളാർ കമ്മിഷനു മുന്നിൽ ഹാജരാകാതെ നടന്ന സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ  സരിത എസ്. നായര്‍ കമീഷനില്‍ ഹാജരായി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആര്യാടന്‍ മുഹമ്മദ്, ഹൈബി ഈഡന്‍, കെ.സി. വേണുഗോപാല്‍ എന്നിവരുട അഭിഭാഷകര്‍ക്ക് സരിതയെ രഹസ്യമായി വിസ്തരിക്കാനും കമ്മീഷന്‍ അനുവാദം നല്‍കി. അഭിഭാഷകന്‍ വിസ്താരം നടത്തുന്നതിനിടെ സരിത ശക്തമായി പ്രതികരിക്കുകയും പൊട്ടിക്കരയുകയും ചെയ്തു. മാധ്യമങ്ങളിലൂടെ പുറത്തുവന്ന കത്ത് താന്‍ എഴുതിയതാണെന്ന് സരിത സമ്മതിച്ചു. കത്ത് സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്ന വേളയിലാണ് കത്ത് ജയിലില്‍ വെച്ച് താന്‍ തന്നെ എഴുതിയതാണെന്നും അത് തന്‍റെ കൈപ്പടയാണെന്നും സരിത സമ്മതിച്ചത്.

ഇന്ന് ഹാജരായില്ളെങ്കില്‍ സരിതയെ അറസ്റ്റ് ചെയ്യാന്‍ ഡി.ജി.പിക്ക് കമീഷന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.ഉത്തരവ് പാലിക്കാതെ കഴിഞ്ഞ മൂന്ന് തവണ സരിത ഹാജരാകാത്തതിനാലാണ് കമീഷന്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

കസബ ടീസർ വീഡിയോ കാണാം

കൂട്ട ആത്മഹത്യ; പ്രണയിച്ച് വിവാഹിതനായ മകന്‍ ഭാര്യയുമായി എത്തുമെന്ന് ഭയന്ന്

10 കോടി രൂപ നഷ്ടപരിഹാരം വേണം; സല്‍മാന്‍ ഖാനെതിരെ ബലാത്സംഗത്തിനിരയായ യുവതി

 

English summary
saritha s nair was appire infround of solar commission
topbanner

More News from this section

Subscribe by Email