Wednesday September 19th, 2018 - 12:44:pm
topbanner
Breaking News

ഉമ്മന്‍ ചാണ്ടി മാപ്പു പറയണം; മുഖ്യമന്ത്രിക്കെതിരെ നിയമ നടപടിവേണമെന്നും വിഎസ്

NewsDesk
ഉമ്മന്‍ ചാണ്ടി മാപ്പു പറയണം; മുഖ്യമന്ത്രിക്കെതിരെ നിയമ നടപടിവേണമെന്നും വിഎസ്

തിരുവനന്തപുരം: സോളാര്‍ കേസിലെ പ്രതി സരിത എസ്. നായര്‍ ലൈംഗിക ആരോപണം ഉന്നയിച്ചത് അവിശ്വസിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍.

കത്തില്‍ സൂചിപ്പിച്ചിട്ടുള്ള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മറ്റ് മന്ത്രിമാര്‍ക്കുമെതിരെയുള്ള ആരോപണങ്ങളെക്കുറിച്ച് സമഗ്രമായി അന്വേഷിക്കണം. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ചേര്‍ന്ന് കേരളത്തിന്റെ പൊതുരംഗം മലിമസമാക്കി. മുഖ്യമന്ത്രി ഔദ്യോഗിക പദവികള്‍ ദുരുപയോഗം ചെയ്തു. കേരളത്തിലെ ജനങ്ങളോട് ഉമ്മന്‍ചാണ്ടി മാപ്പുപറയണമെന്നും അദ്ദേഹം പറഞ്ഞു.

സരിതയുടെ ആരോപണത്തില്‍ മുഖ്യമന്ത്രി കുറ്റക്കാരനല്ലെങ്കില്‍ അത് തെളിയിക്കേണ്ട ബാദ്ധ്യത ഉമ്മന്‍ചാണ്ടിക്കാണ്. നേരത്തേയും ഇത്തരം ആരോപണങ്ങള്‍ ഉമ്മന്‍ചാണ്ടിക്ക് നേരെ ഉയര്‍ന്നിട്ടുള്ളതിനാല്‍ ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും വി.എസ് പറഞ്ഞു.

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ ഭീഷണിപെടുത്തി അഴിമതിക്കാരായ മന്ത്രിമാര്‍ക്കടക്കം സീറ്റ് ഉറപ്പിച്ചത് എന്തിനാണെന്ന് വ്യക്തമായിരിക്കുകയാണ്. മന്ത്രിമാരായ അടൂര്‍ പ്രകാശ്, കെ.പി.അനില്‍കുമാര്‍, എം.എല്‍.എമാരായ ഹൈബി ഈഡന്‍, ബെന്നി ബെഹ്‌നാന്‍, പി.സി.വിഷ്ണുനാഥ്, ജോസ് കെ.മാണി എം.പി എന്നിവരെല്ലാം തന്നെ ദുരുപയോഗിച്ചതായി സരിത കത്തില്‍ പറയുന്നുണ്ട്. ഇവര്‍ക്ക് വേണ്ടിയാണ് ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിനെ ഭീഷണിപ്പെടുത്തിയത്.

അഴിമതി കാര്യത്തില്‍ താന്‍ വിട്ടുവീഴ്ചയ്ക്കില്ല. അഴിമതിക്കാര്‍ക്കെതിരെ സുപ്രീം കോടതി വരെ പോയി പോരാട്ടം നടത്തിയിട്ടുള്ളയാളാണ് താന്‍. തൃപ്പൂണിത്തുറയില്‍ എം.സ്വരാജിന്റെ തെരഞ്ഞെടുപ്പ് സാധ്യത പ്രശ്‌നമല്ല. അവരുടെ വിജയ പരാജയ സാധ്യത ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. ഗണേഷ്‌കുമാറിന്റെ കാര്യത്തില്‍ രാഷ്ട്രീയ നിലപാട് നോക്കി ജനങ്ങള്‍ തീരുമാനമെടുക്കുമെന്നും വി.എസ് പറഞ്ഞു.

മമ്മൂട്ടി ഗണേഷിനെ കുറിച്ച് രഹസ്യം പറഞ്ഞെന്ന് ജഗദീഷ്

ഹോസ്റ്റല്‍ വാര്‍ഡന്‍ ഇരുട്ട് മുറിയില്‍ പെണ്‍കുട്ടികളെ കാഴ്ചവെച്ചു

കേരളത്തിലെ പ്രമുഖ മന്ത്രിയുടെ മകളെ തട്ടിക്കൊണ്ടുപോയി?

English summary
Saritha S Nair sexual allegations; vs achuthanandan against oommen chandy
topbanner

More News from this section

Subscribe by Email