Friday September 21st, 2018 - 3:33:pm
topbanner
Breaking News

മുഖ്യമന്ത്രിക്കെതിരായ കൂടുതല്‍ തെളിവുകള്‍ രണ്ടാം ഘട്ടത്തിലെന്ന് സരിത

NewsDesk
മുഖ്യമന്ത്രിക്കെതിരായ കൂടുതല്‍ തെളിവുകള്‍ രണ്ടാം ഘട്ടത്തിലെന്ന് സരിത

കണ്ണൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പണം നല്‍കിയതിനുള്ള കൂടുതല്‍ തെളിവുകള്‍ രണ്ടാം ഘട്ടത്തില്‍ മാത്രമെന്ന് സരിത എസ് നായര്‍. 

ഇതുവരെ നല്‍കിയ മൊഴികള്‍ സാധൂകരിക്കുന്ന തെളിവുകള്‍ നല്‍കിക്കഴിഞ്ഞു. അന്വേഷണത്തിന് വേണമെങ്കില്‍ ഒരു തേഡ് പാര്‍ട്ടിയെ നിയോഗിക്കട്ടെ. അങ്ങനെ വരിയാണെങ്കില്‍ എല്ലാം തെളിയിക്കാന്‍ പറ്റുന്ന തെളിവുകള്‍ തന്റെ പക്കല്‍ ഉണ്ടെന്നും ക്രിമിനല്‍ അന്വേഷണമായാലും വിജിലന്‍സ് ആയാലും സി.ബി.ഐ ആയാലും താന്‍ അതിനോട് പൂര്‍ണമായും സഹകരിക്കുമെന്നും സരിത പറഞ്ഞു.

പൊലീസ് അസോസിയേഷനുമായി തനിക്ക് ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ സരിത തള്ളി. അസോസിയേഷന്‍ എന്ന നിലക്ക് എന്നെ ആരും ബന്ധപ്പെട്ടിട്ടില്ല. ജി.ആര്‍ അജിത് എന്നയാളാണ് തന്നെ വന്നു കണ്ടതെന്നും അയാള്‍ക്കാണ് താന്‍ പണം കൊടുത്തതെന്നും സരിത പറഞ്ഞു.

 

English summary
saritha s nair says will submit more evidence against oommen chandy
topbanner

More News from this section

Subscribe by Email