Wednesday September 19th, 2018 - 7:14:pm
topbanner
Breaking News

ആര്യാടന് പണം നല്‍കിയത് ഔദ്യോഗിക വസതിയില്‍; ഡിജിറ്റല്‍ തെളിവുകളുണ്ടെന്ന് സരിത

NewsDesk
ആര്യാടന് പണം നല്‍കിയത് ഔദ്യോഗിക വസതിയില്‍; ഡിജിറ്റല്‍ തെളിവുകളുണ്ടെന്ന് സരിത

കൊച്ചി: മന്ത്രി ആര്യാടന്‍ മുഹമ്മദിന് കോഴ നല്‍കിയത് ഒദ്യോഗിക വസതിയായ മന്‍മോഹന്‍ ബംഗ്ലാവില്‍ വെച്ചാണെന്ന് സോളാര്‍ കേസിലെ പ്രതി സരിത. ആര്യാടന്‍ മുഹമ്മദിന്റെ അഭിഭാഷകന്‍ സരിതയെ ക്രോസ് വിസ്താരം ചെയ്യവെയാണ് ഇക്കാര്യങ്ങള്‍ ആവര്‍ത്തിച്ചത്.

2011 ഡിസംബറില്‍ മന്ത്രിയുടെ പി.എ കേശവനാണ് കോഴ വേണമെന്ന് അറിയിച്ചത്. കോഴ നല്‍കിയാല്‍ മാത്രമേ കാര്യങ്ങള്‍ നടക്കൂവെന്ന് കേശവന്‍ പറഞ്ഞു. ഡിസംബര്‍ ആറിന് വൈകീട്ട് ആര്യാടന്‍ മുഹമ്മദിന്റെ ഔദ്യോഗിക വസതിയായ മന്‍മോഹന്‍ ബംഗ്ലാവിലെത്തി ആദ്യഗഡുവായ 25 ലക്ഷം നല്‍കി. ബിഗ് ഷോപ്പറില്‍ കൊണ്ടുവന്ന പണം മന്ത്രിക്ക് കൈമാറുകയായിരുന്നു. സോളാര്‍ നിക്ഷേപകര്‍ നല്‍കിയ പണമാണ് കോഴയായി നല്‍കിയത്.

പിന്നീട് മന്ത്രിയുമായി സംസാരിച്ചപ്പോള്‍ കൂടുതല്‍ തുക ആവശ്യപ്പെട്ടതായും സരിത വെളിപ്പെടുത്തി. ആര്യാടന്റെ പി.എയെ 2011 ജൂലായിലാണ് ആദ്യമായി കാണുന്നതെന്നും സരിത കോടതിയില്‍ പറഞ്ഞു. കേസ് സംബന്ധിച്ച് കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ ഉച്ചക്ക് ശേഷം പുറത്തുവിടുമെന്ന് സരിത വ്യക്തമാക്കിയിട്ടുണ്ട്.

'വനിതാ പ്രിന്‍സിപ്പല്‍ വാതിലടച്ചിട്ട് വേറെ ഇടപാടോ?' എംഎം മണിക്കെതിരെ കേസെടുത്തു [വീഡിയോ]

പട്ടാളത്തെ സ്‌നേഹിച്ചുള്ള രാജ്യസ്‌നേഹത്തില്‍ അപകടമുണ്ടെന്ന് ബെന്യാമിന്‍

പയ്യന്നൂർ: ഫേസ്ബുക്ക് കാമുകനെ തേടിയിറങ്ങിയ പെണ്‍കുട്ടി കസ്റ്റഡിയില്‍

English summary
Saritha s nair says Money handed over to aryadan muhammed at his official residence
topbanner

More News from this section

Subscribe by Email