Saturday November 17th, 2018 - 4:39:am
topbanner

ശ്രീധരന്‍ നായര്‍ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ട വീഡിയോ കൈയ്യിലുണ്ടെന്ന് സരിത

NewsDesk
ശ്രീധരന്‍ നായര്‍ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ട വീഡിയോ കൈയ്യിലുണ്ടെന്ന് സരിത

കൊച്ചി: സോളാര്‍ കേസിലെ പരാതിക്കാരന്‍ മലയില്‍ ശ്രീധരന്‍ നായര്‍ക്കൊപ്പം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സെക്രട്ടറിയേറ്റില്‍വെച്ചു കണ്ടതിന്റെ ഡിജിറ്റല്‍ എവിഡന്‍സ് തന്റെ പക്കലുണ്ടെന്ന് സരിത എസ് നായര്‍.

ശ്രീധരന്‍ നായര്‍ക്ക് മുഖ്യമന്ത്രി ഉറപ്പു നല്‍കുന്നതിന്റെ മൊബൈല്‍ ദൃശ്യങ്ങളാണ് കൈയ്യിലുള്ളത്. സോളാര്‍ കമ്മീഷന് മുമ്പാകെ ഇത് ഹാജരാക്കുമെന്ന് സരിത വ്യക്തമാക്കി.

തന്നെ അറിയില്ല, കണ്ടിട്ടില്ല എന്ന തരത്തിലുള്ള മുഖ്യമന്ത്രിയുടെ വാദങ്ങള്‍ തെറ്റാണ്, ആഴ്ചയില്‍ രണ്ടു ദിവസം വീതം കാണുന്നയാളെ എങ്ങനെ മറക്കാനാണെന്ന് സരിത ചോദിച്ചു.

കേസുകള്‍ ഒതുക്കിത്തീര്‍ക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നു. തന്റെ അമ്മയെ ഫോണില്‍ വിളിച്ചാണ് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത്. സോളാര്‍ പദ്ധതിക്ക് വേണ്ടി പിരിച്ചെടുത്ത തുകയില്‍ നിന്നും മുഖ്യമന്ത്രിക്കും ആര്യാടന്‍ മുഹമ്മദിനും കമ്മീഷന് നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് പണം തിരിച്ചു നല്‍കാത്ത സാഹചര്യത്തിലാണ് സത്യം പറയാന്‍ നിര്‍ബന്ധിതയായതെന്നും സരിത ക്ലോസ് എന്‍കൗണ്ടറില്‍ പറഞ്ഞു.

 

English summary
saritha s nair says meets oommen chandy with sreedharan nair
topbanner

More News from this section

Subscribe by Email