Thursday September 20th, 2018 - 10:07:pm
topbanner
Breaking News

ആര്യാടന് 40 ലക്ഷം രൂപ കൈക്കൂലി നല്‍കിയെന്ന് സരിത; കണ്ടത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം

NewsDesk
ആര്യാടന് 40 ലക്ഷം രൂപ കൈക്കൂലി നല്‍കിയെന്ന് സരിത; കണ്ടത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം

തിരുവനന്തപുരം: മന്ത്രി ആര്യാടന്‍ മുഹമ്മദിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായര്‍. ആര്യാടന്‍ മുഹമ്മദിന് 40 ലക്ഷം രൂപ കൈക്കൂലി നല്‍കിയെന്നാണ് സരിതയുടെ ആരോപണം.

സോളാര്‍ പദ്ധതികള്‍ക്കുവേണ്ടി ആനുകൂല്യം ലഭിക്കാനാണ് കൈക്കൂലി നല്‍കിയത്. പണം നല്‍കിയാല്‍ മന്ത്രി കാര്യം നടത്തിത്തരുമെന്ന് മന്ത്രിയുടെ പിഎം പറഞ്ഞു. 2 കോടി രൂപയാണ് ആര്യാടന്റെ പിഎ കേശവന്‍ കൈക്കൂലിലായി ആവശ്യപ്പെട്ടത്. എന്നാല്‍ വിലപേശി 40 ലക്ഷം രൂപ രണ്ടു ഘട്ടങ്ങളായി നല്‍കുകയായിരുന്നെന്ന് സരിത സോളാര്‍ കമ്മീഷന് മുന്നില്‍ വെളിപ്പെടുത്തി.

2011 ജൂണിലാണ് മുഖ്യമന്ത്രിയെ ആദ്യമായി കാണുന്നത്. അന്ന് ടീം സോളാറിനുവേണ്ടി നിവേദനം നല്‍കി. മുഖ്യന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് ആര്യാടന്‍ മുഹമ്മദിനെ കണ്ടതെന്നും സരിത പറയുന്നു.

 

 18 വയസ് ആകുന്നതുവരെ ആണ്‍കുട്ടികള്‍ക്ക് തന്നോട് താത്പര്യമില്ലായിരുന്നെന്ന് സണ്ണിലിയോണ്‍

English summary
saritha s nair says aryadan mohammed bribed Rs 40 lakh
topbanner

More News from this section

Subscribe by Email