Friday September 21st, 2018 - 6:15:pm
topbanner

സരിത മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് വിളിച്ചത് 130 തവണ; വിഷ്ണുനാഥിനെ 187 തവണ

NewsDesk
സരിത മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് വിളിച്ചത് 130 തവണ; വിഷ്ണുനാഥിനെ 187 തവണ

കൊച്ചി: സോളാര്‍ കേസിലെ പ്രതി സരിത എസ് നായര്‍ക്ക് നേരത്തെ ആരോപിച്ചിരുന്നതുപോലെ മുഖ്യമന്ത്രിയുമായും മറ്റ് കോണ്‍ഗ്രസ് നേതാക്കളുമായും ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ടെലിഫോണ്‍ സംഭാഷണങ്ങളുടെ രേഖകള്‍ സോളാര്‍ കമ്മീഷനു മുന്നിലെത്തി.

സാളാര്‍ കമ്മീഷന്റെ അഭിഭാഷകനാണ് രേഖകള്‍ ഹാജരാക്കിയത്. രേഖകള്‍ പ്രകാരം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പി സി വിഷ്ണുനാഥ്, മന്ത്രി, ആര്യാടന്‍ മുഹമ്മദ്, മുഖ്യമന്ത്രുയെട മുന്‍ സഹായി ടെന്നി ജോപ്പന്‍, തോമസ് കുരുവിള, ജിക്കുമോന്‍ എന്നിവരെ സരിത നിരന്തരം ബന്ധപ്പെട്ടിരുന്നതായി കാണാം.

സരിതയുടെ ഒരു നമ്പറില്‍ നിന്നും 50ലധികം തവണ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് വിളിച്ചിട്ടുണ്ട്. രണ്ടാമത്തെ ഫോമില്‍ നിന്ന് വിളിച്ചത് 42 തവണയും മൂന്നാമത്തെ ഫോണില്‍ നിന്നും 38 തവണയും വിളിച്ചു. മുഖ്യമന്ത്രിയുടെ വീട്ടില്‍ നിന്നും തിരിച്ചും നിരവധി തവണ വിളിച്ചതായും രേഖകളുണ്ട്.

എംഎല്‍എ പിസി വിഷ്ണുനാഥിനെ സരിത ഒരു നമ്പറില്‍ നിന്ന് 175 തവണയും രണ്ടാമത്തെ ഫോണില്‍ നിന്നും 12 തവണയുമാണ് വിളിച്ചത്. ആര്യാടനെ 81 തവണയാണ് വിളിച്ചത്. ജോപ്പനെ 1000ലധികവും, ജിക്കുവിനെ 475 തവണയും തോമസ് കുരുവിളയെ 140 തവണയും വിളിച്ചു.

2012-2013 കാലഘട്ടത്തിലെ ഫോണ്‍ രേഖകളാണ് കമ്മീഷന്‍ അഭിഭാഷകന്‍ ഹാജരാക്കിയത്. സമര്‍പ്പിച്ച രേഖകളിലെ അത്രയും തവണ വിളിച്ചോ എന്ന കമ്മീഷന്റെ അഭിഭാഷകന്റെ ചോദ്യത്തിന് വിളിച്ചതാണെന്ന് സരിത മൊഴി നല്‍കി.

English summary
saritha s nair phone records submitted to solar commissionq
topbanner

More News from this section

Subscribe by Email