Monday September 24th, 2018 - 1:17:pm
topbanner

ആ മാഡം താനല്ലെന്ന് സരിത എസ്.നായര്‍

rajani v
ആ മാഡം താനല്ലെന്ന് സരിത എസ്.നായര്‍

തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട 'മാഡ'ത്തെപ്പറ്റി അന്വേഷണം നീളുന്നതിനിടെ സോളാര്‍ കേസിലെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ പറഞ്ഞ ആ മാഡം താനല്ലെന്ന് സരിത എസ്.നായര്‍ പറഞ്ഞു. കേസുകളുടെ കാര്യത്തില്‍ നേരിയ ബന്ധം മാത്രമാണ് ഫെനിയുമായി അവശേഷിക്കുന്നതെന്നും അവര്‍ പറഞ്ഞു.

കുറച്ചുകാലം മുമ്ബുണ്ടായ ഒരു തര്‍ക്കത്തെത്തുടര്‍ന്ന് ഫെനിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചിരുന്നു. പള്‍സര്‍ സുനി കാണാന്‍ വന്നതായി ഫെനി പറഞ്ഞെന്ന് പത്രത്തില്‍ കണ്ടിരുന്നു. അങ്ങനെയെങ്കില്‍ അയാളെ പോലീസില്‍ ഏല്‍പിക്കേണ്ടതായിരുന്നെന്നാണ് തന്റെ അഭിപ്രായം.കീഴടങ്ങാന്‍ സഹായിക്കാമെന്നു പറഞ്ഞത് അയാളുടെ പ്രൊഫഷണല്‍ എത്തിക്‌സിന്റെ ഭാഗമാണ്.

എല്ലാം കഴിഞ്ഞ് തന്നെ വിളിച്ചു എന്നൊക്കെ പറയുന്നതില്‍ കാര്യമില്ലെന്നും സരിത കൂട്ടിച്ചേര്‍ത്തു.ആക്രമിക്കപ്പെട്ട നടി ഒരുപാട് കഷ്ടപ്പാട് അനുഭവിച്ചിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. സ്ത്രീയെന്ന നിലയില്‍ അവര്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും സരിത ഒരു ചാനലിനോട് പറഞ്ഞു.മനോജ്, രാജേഷ് എന്നീ രണ്ടു സുഹൃത്തുക്കളാണ് സുനിയ്ക്ക് കീഴടങ്ങാന്‍ സഹായം ചെയ്യണം എന്നാവശ്യപ്പെട്ട് തന്നെ സമീപിച്ചതെന്ന് ഫെനി വെളിപ്പെടുത്തിയിരുന്നു.

 

 

 

 

English summary
saritha s nair fenibalakrishnan
topbanner

More News from this section

Subscribe by Email