Tuesday September 25th, 2018 - 8:49:am
topbanner

സരിതാ എസ് നായര്‍ കമ്മീഷന് ഡിജിറ്റല്‍ തെളിവുകള്‍ കൈമാറി

NewsDesk
സരിതാ എസ് നായര്‍ കമ്മീഷന് ഡിജിറ്റല്‍ തെളിവുകള്‍ കൈമാറി

കൊച്ചി: സോളാര്‍ക്കേസ് പ്രതി സരിതാ എസ് നായര്‍ സോളാക്കമ്മീഷന് ഡിജിറ്റല്‍ തെളിവുകള്‍ കൈമാറി. ജയിലില്‍ വച്ച് എഴുതിയ കത്തില്‍ പറയുന്ന കാര്യങ്ങള്‍ ശരി വയ്ക്കുന്നതാണ് തെളിവുകള്‍. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ്, ഗസ്റ്റ് ഹൗസ്, മന്ത്രി എ.പി അനില്‍ കുമാറിന്റെ ഔദ്യോഗിക വസതിയായ റോസ് ഹൗസ് എന്നിവിടങ്ങളിലെ ദൃശ്യങ്ങളാണ് ഡിജിറ്റല്‍ രൂപത്തില്‍ ഹാജരാക്കിയത്.

ശ്രീധരന്‍ നായര്‍ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടാതിന്റെ ദൃശ്യങ്ങളാണ് സോളാര്‍ കമ്മീഷന് കൈമാറിയിരിക്കുന്നതെന്ന് സരിത മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതിനു പുറമേ ജിക്കുമോന്‍ സരിതയ്ക്ക് അയച്ച ഇമെയില്‍ സന്ദേശങ്ങളും കമ്മീഷന് കൈമാറിയിട്ടുണ്ട്. നാല് ആരോപണ വിധേയര്‍ക്കൊപ്പമുള്ള അശ്ലീല ദൃശ്യങ്ങളും കൈമാറിയിട്ടിട്ടുണ്ട്. എന്നാല്‍ ഈ ദൃശ്യങ്ങള്‍ പുറത്തുവിടരുതെന്ന സരിത കമ്മീഷനോട് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ദൃശ്യങ്ങളും തെളിവുകളും വാര്‍ത്താ സമ്മേളനം നടത്തി പുറത്തുവിടും. ദൃശ്യങ്ങളും തെളിവുകളും സോളാര്‍ കമീഷന്‍ പരിശോധിക്കേണ്ടതുണ്ട്. കമീഷന്‍ അനുമതി നല്‍കിയാല്‍ നാളെ തന്നെ ദൃശ്യങ്ങള്‍ പുറത്തുവിടും.

എന്നാല്‍, തന്റെ സ്വകാര്യതയെ ബാധിക്കുന്നതിനാല്‍ അശ്ലീല ദൃശ്യങ്ങളടങ്ങിയ വിഡിയോകള്‍ പുറത്തുവിടില്ല. ഉമ്മന്‍ചാണ്ടിയെ പോലെ തന്നെ തുറന്ന് കാട്ടാനുള്ള തൊലിക്കട്ടി തനിക്കില്ലെന്നും സരിത പറഞ്ഞു.മുഖ്യമന്ത്രിയെ കണ്ടതിന്റെ ദൃശ്യങ്ങള്‍ സരിത പുറത്തുവിട്ട ശേഷം പ്രതികരിക്കാമെന്ന് ശ്രീധരന്‍ നായര്‍ മാധ്യമങ്ങളോട് പറഞ്ഞു.

താരംസംഘടന 'അമ്മ' യുടെ പിന്തുണ ഗണേഷ് കുമാറിന്; ജഗദീഷിനും ഭീമന്‍ രഘുവിനും പിന്തുണയില്ല

മോഹന്‍ലാല്‍ വോട്ടുപിടിച്ചതില്‍ വേദന; ബ്ലാക്ക് മെയിലിങ് സംശയമുണ്ടെന്ന് ജഗദീഷ്

ഏഷ്യാനെറ്റ് എഫ്‌ഐആര്‍ പരിപാടിയുടെ അവതാരകന്‍ ട്രെയിനിടിച്ച് മരിച്ച നിലയില്‍

 

English summary
saritha s nair digital solar commission
topbanner

More News from this section

Subscribe by Email