Tuesday September 18th, 2018 - 7:36:pm
topbanner
Breaking News

മുഖ്യമന്ത്രി ക്ലിഫ് ഹൗസില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചു; സരിതയുടെ വിവാദ കത്ത് പുറത്ത്

NewsDesk
മുഖ്യമന്ത്രി ക്ലിഫ് ഹൗസില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചു; സരിതയുടെ വിവാദ കത്ത് പുറത്ത്

തിരുവനന്തപുരം: സോളാര്‍ കേസ് പ്രതി സരിത എസ്. നായര്‍ കസ്റ്റഡിയിലിരിക്കെ എഴുതിയ കത്ത് പുറത്ത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ലൈംഗികമായി പിഡിപ്പിച്ചെന്നു സരിതയുടെ കത്തിലുണ്ട്. ക്ലിഫ് ഹൗസില്‍വച്ചാണു പിഡിപ്പിച്ചതെന്നും സരിത കത്തില്‍ പറയുന്നു. കേരള രാഷ്ട്രീയത്തില്‍ വന്‍ കോളിളക്കങ്ങള്‍ക്കു വഴിവച്ചേക്കാവുന്നതാണു പുതിയ വിവാദം.

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് സരിത എസ് നായര്‍. സോളാര്‍ കേസ് പ്രതി സരിത എസ്. നായര്‍ കസ്റ്റഡിയിലിരിക്കെ എഴുതിയ കത്ത് പുറത്ത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ലൈംഗികമായി പിഡിപ്പിച്ചെന്നു സരിതയുടെ കത്തിലുണ്ട്. ക്ലിഫ് ഹൗസില്‍വച്ചാണു പിഡിപ്പിച്ചതെന്നും സരിത കത്തില്‍ പറയുന്നു. കേരള രാഷ്ട്രീയത്തില്‍ വന്‍ കോളിളക്കങ്ങള്‍ക്കു വഴിവച്ചേക്കാവുന്നതാണു പുതിയ വിവാദം. ഏഷ്യാനെറ്റ് ന്യൂസ് ചാനലാണ് സരിതയുടെ കത്ത് പുറത്തു വിട്ടത്.

2013 മാര്‍ച്ച് 19നാണ് സരിത വിവാദ കത്ത് എഴുതിയത്. 25 പേജുകള്ള ഈ കത്തിനെച്ചൊല്ലി സോളാര്‍ കേസിന്റെ നാള്‍വഴികളിലുടനീളം വന്‍ വിവാദമുണ്ടായിരുന്നു. ഇത് താന്‍ തന്റെ കൈപ്പടയില്‍ എഴുതിയ യഥാര്‍ഥ കത്ത് തന്നെയാണെന്നു സരിത ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു. അഡീഷണല്‍ ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കാനാണു കത്ത് എഴുതിയത്. അപമാനം ഭയന്നാണ് ഈ കത്ത് താന്‍ സോളാര്‍ കമ്മിഷനു നല്‍കാതിരുന്നത്.

ഒരു മുന്‍കേന്ദ്രമന്ത്രി തന്നെ ബലാത്സംഗം ചെയ്‌തെന്നും കത്തില്‍ സരിത ആരോപിക്കുന്നു. സംസ്ഥാനത്തെ ഒരു മന്ത്രിയുടെ വീട്ടില്‍ വച്ചാണ് ബലാത്സംഗം ചെയ്തത്. തന്നെ കേന്ദ്രമന്ത്രിമാര്‍ക്ക് കാഴ്ച്ച വയ്ക്കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പിഎ ശ്രമിച്ചുവെന്നും കത്തില്‍ പറയുന്നു. 2013 ജൂലൈ 19നാണ് കത്ത് എഴുതിയത്. കത്ത് സോളാര്‍ കമ്മീഷന് നല്‍കാതിരുന്നത് അപമാനം ഭയന്നാണെന്നും സരിത പറഞ്ഞു. 

കലാഭവന്‍ മണിയുടെ മരണം; കീടനാശിനിയിലൂടെയെന്ന് റിപ്പോര്‍ട്ട്

യുവതിയെ ശല്യപ്പെടുത്തിയ ടെക്കി യുവാവിനെ നാട്ടുകാര്‍ കൈകാര്യം ചെയ്തു [വീഡിയോ]

നടി പ്രത്യുഷയുടെ മരണം; കാമുകന്‍ കസ്റ്റഡിയില്‍

Read more topics: saritha s nair, oommen chandy
English summary
saritha s nair against oommen chandy
topbanner

More News from this section

Subscribe by Email