Monday November 19th, 2018 - 4:22:am
topbanner

ഉമ്മന്‍ ചാണ്ടി പറയുന്നത് സ്വയം കുറ്റം സമ്മതിക്കുന്നതിന് തുല്യമെന്ന് സരിത നായര്‍

NewsDesk
ഉമ്മന്‍ ചാണ്ടി പറയുന്നത് സ്വയം കുറ്റം സമ്മതിക്കുന്നതിന് തുല്യമെന്ന് സരിത നായര്‍

കൊട്ടാരക്കര: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറയുന്നത് സ്വയം കുറ്റം സമ്മതിക്കുന്നതിന് തുല്യമാണെന്ന് സോളാര്‍ കേസിലെ പ്രതി സരിത എസ്. നായര്‍. മുഖ്യമന്ത്രിയായിരുന്ന ഒരാള്‍ ബ്ലാക്ക്​ മെയിലിങ്ങിന്​ വിധേയമായി എന്ന് പറയുന്നത് ഭൂഷണമല്ല. ഇതിലൂടെ അദ്ദേഹം സ്വയം തരംതാഴുകയാണ്-സരിത പറഞ്ഞു.

രണ്ട് കേസുകളില്‍ ജാമ്യം എടുക്കുന്നതിന് തിങ്കളാഴ്​ച കൊട്ടാരക്കര കോടതിയിലെത്തിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സരിത.

കത്തുകളെല്ലാം താന്‍ സ്വന്തമായി എഴുതിയതാണ്. എഴുതാനും വായിക്കാനും അറിയാവുന്ന വ്യക്തിയാണ് താന്‍. പേപ്പറി​​​െന്‍റ ഇരുവശത്തും എഴുതിയ 25 പുറമുള്ള കത്ത് സോളാര്‍ കമീഷന്‍ പരിഗണിച്ചിട്ടുള്ളതാണ്. അതിനെക്കുറിച്ച്‌ സംശയം ഉള്ളവര്‍ക്ക് ഫോറന്‍സിക്​ പരിശോധനക്ക്​ വിധേയമാക്കാം.

തൊഴിലിനോട് നീതി പുലര്‍ത്താത്തയാളാണ് ഫെനി ബാലകൃഷ്ണന്‍. ത‍​​െന്‍റ കത്ത് ഫെനി ബാലകൃഷ്ണന്‍ കണ്ടിട്ടില്ല. വിവാദങ്ങള്‍ കത്തി നില്‍ക്കുമ്ബോള്‍ പേരെടുക്കാനുള്ള ശ്രമമാണ് അയാള്‍ നടത്തുന്നത്. കലക്കവെള്ളത്തില്‍ ചൂണ്ടയിടുന്നയാളാണ് ഫെനി ബാലകൃഷ്ണന്‍. അയാളെ പോളിഗ്രാഫ് ടെസ്​റ്റിന് വിധേയമാക്കണമെന്നും സരിത പറഞ്ഞു.

English summary
saritha s nair about oommen chandy
topbanner

More News from this section

Subscribe by Email