Saturday February 16th, 2019 - 3:08:pm
topbanner

തമിഴ്‌നാട്ടില്‍ പുതിയ വ്യവസായ സംരംഭവുമായി സരിത നായര്‍

Jikku Joseph
തമിഴ്‌നാട്ടില്‍ പുതിയ വ്യവസായ സംരംഭവുമായി സരിത നായര്‍

തിരുവനന്തപുരം: തമിഴ്‌നാട്ടില്‍ പുതിയ വ്യവസായ സംരംഭവുമായി സരിതാ നായര്‍. കന്യാകുമാരി ജില്ലയിലെ തക്കലയില്‍ കടലാസ് ബാഗ്, കപ്പ്, പ്ലേറ്റ് എന്നിവ നിര്‍മിച്ച് വില്‍ക്കുന്നതിനായി രണ്ട് യൂണിറ്റുകളാണ് തുടങ്ങിയത്. കൂടാതെ മധുര അറുപ്പുക്കോട്ടയില്‍ ഒരു ഉത്തരേന്ത്യന്‍ കമ്പനിക്കുവേണ്ടി സോളാര്‍ പവര്‍ പ്രോജക്ടിന്റെ നടത്തിപ്പ് ചുമതലയും തനിയ്ക്കുണ്ടെന്ന് സരിത കേരളഓണ്‍ലൈന്‍ ന്യൂസിനേട് പറഞ്ഞു.

വി.എസ്. ഇക്കോ ഇന്‍ഡസ്ട്രീസ് എന്നാണ് പുതിയ സ്ഥാപനത്തിന്റെ പേര്. തക്കല-നാഗര്‍കോവില്‍ റോഡില്‍ കൊല്ലന്‍വിളയിലാണ് പേപ്പര്‍ നിര്‍മിത വസ്തുക്കളുടെ വില്‍പ്പനയ്ക്കുള്ള ഷോറൂം. തക്കല-കുലശേഖരം റോഡില്‍ പദ്മനാഭപുരത്തിന് സമീപത്താണ് നിര്‍മാണയൂണിറ്റ്. കടലാസ് ബാഗുകള്‍ കൈകൊണ്ടും കപ്പുകള്‍ യന്ത്രസഹായത്തോടെയുമാണ് നിര്‍മിക്കുന്നത്. ഒരു യൂണിറ്റില്‍ 3 വനിതകള്‍ ജോലിചെയ്യുന്നു.

കേരളത്തിലെ വിവാദങ്ങളില്‍നിന്ന് മാറി തമിഴ്‌നാട്ടില്‍ നല്ലരീതിയില്‍ വ്യവസായം നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് സരിത പറഞ്ഞു. തമിഴ്‌നാട്ടില്‍ വ്യവസായ സൗഹൃദ അന്തരീക്ഷമുണ്ട്. ഏകജാലക സംവിധാനത്തിലൂടെ ലൈസന്‍സും മറ്റ് അനുമതികളും പെട്ടെന്ന് ലഭിക്കും. കേരളത്തിലും ഇത്തരം മാറ്റം ഉണ്ടായേക്കുമെന്ന് സരിത അറിയിച്ചു.

Viral News

English summary
saritha new venture v.s eco industries in tamilnadu
topbanner

More News from this section

Subscribe by Email