Wednesday September 19th, 2018 - 5:07:pm
topbanner
Breaking News

സോളാര്‍ കേസ്: സരിത നായര്‍ ഹൈക്കോടതിയില്‍

Anju NC
സോളാര്‍ കേസ്: സരിത നായര്‍ ഹൈക്കോടതിയില്‍

കൊച്ചി: സോളാര്‍ തട്ടിപ്പു കേസില്‍ തന്നെയും കക്ഷി ചേര്‍ക്കണമെന്ന് സരിത എസ്. നായര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടിയും മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നല്‍കിയ ഹര്‍ജിയിലാണ് തന്നെയും കക്ഷി ചേര്‍ക്കണമെന്ന് സരിത ആവശ്യപ്പെട്ടത്.

വലിയ ധാര്‍മിക ബോധമുണ്ടെന്ന് നടിക്കുന്ന രാഷ്ട്രീയ നേതാക്കളുടെ ചൂഷണത്തിനിരയായ ഒരാളാണ് ഞാന്‍. ഒരു കാലത്ത് പൊതുജീവിതത്തിന്റെ വിശുദ്ധിയും ലാളിത്യത്തിന്റെ പ്രതീകവുമായ ഖാദി ധരിച്ചാണ് ഇവര്‍ ഇപ്പോഴും നടക്കുന്നതെങ്കിലും രാഷ്ട്രീയത്തിലും വ്യക്തി ജീവിതത്തിലും ഏത് തരം താണ അവസ്ഥയിലേക്കും താഴാന്‍ തയ്യാറായവരാണ് ഇവര്‍. ഞാന്‍ തെറ്റ് ചെയ്തതിനേക്കാള്‍ കൂടുതല്‍ എന്നോട് തെറ്റ് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ എനിക്കെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ എന്നെ ചൂഷണം ചെയ്യുകയായിരുന്നു. അത് കൊണ്ടാണ് കേസിലെ യഥാര്‍ത്ഥ വസ്തുത ഈ കോടതിയെ അറിയിക്കാന്‍ ഞാന്‍ നിര്‍ബന്ധിതമായതെന്നും സരിത പറയുന്നു.

സോളാര്‍ കമ്മീഷന്റെ പ്രവര്‍ത്തനത്തില്‍ ഉമ്മന്‍ ചാണ്ടി പൂര്‍ണ്ണമായും ഭാഗമായിരുന്നു. കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ മാറിനിന്ന് നിരീക്ഷിച്ച് റിപ്പോര്‍ട്ട് തിരിച്ചടിയായപ്പോള്‍ തള്ളിക്കളയുകയായിരുന്നെന്നും സരിത വ്യക്തമാക്കുന്നു. പരിഗണന വിഷയങ്ങള്‍ ലംഘിച്ചാണ് സോളാര്‍ കമ്മീഷന്റെ കണ്ടെത്തലുകളെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ വാദം. ഉമ്മന്‍ചാണ്ടിക്ക് വേണ്ടി കപില്‍ സിബലാണ് കോടതിയില്‍ ഹാജരായത്.

English summary
saritha nair in hicourt against oommen chandi
topbanner

More News from this section

Subscribe by Email