Monday April 22nd, 2019 - 1:54:pm
topbanner
topbanner

'ചാണ്ടി ഉമ്മനും സോളാര്‍ പ്രതിയായ സ്ത്രീയും ദുബായിലെത്തി; ദൃശ്യങ്ങള്‍ കാട്ടി തിരുവഞ്ചൂര്‍ വിലപേശി'

NewsDesk
'ചാണ്ടി ഉമ്മനും സോളാര്‍ പ്രതിയായ സ്ത്രീയും ദുബായിലെത്തി; ദൃശ്യങ്ങള്‍ കാട്ടി തിരുവഞ്ചൂര്‍ വിലപേശി'

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത നായര്‍ സോളാര്‍ കമ്മീഷനു മുന്നില്‍ മൂന്നാം ദിവസവും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകനും സോളാര്‍ കേസിലെ പ്രതിയായ സ്ത്രീയും തമ്മില്‍ ബന്ധമുണ്ടെന്നും ഇവര്‍ തമ്മില്‍ ദുബായിലെത്തിയെന്നും സരിത കമ്മീഷനു മുന്നില്‍ വെളിപ്പെടുത്തി.

ചാണ്ടി ഉമ്മനുമായി തനിക്ക് ബിസിനസ് ബന്ധങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചാണ്ടി ഉമ്മനും സ്ത്രീയും ദുബായില്‍ ഒരുമിച്ചു കഴിഞ്ഞതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പോലീസിനു ലഭിച്ചുവെന്നും അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇവ കൈക്കലാക്കിയെന്നും സരിത മൊഴി നല്‍കി. മന്ത്രിസഭാ പുനസംഘടനയുടെ സമയത്ത് ഇതുപയോഗിച്ച് തിരുവഞ്ചൂര്‍ ഉമ്മന്‍ചാണ്ടിയോട് വിലപേശിയെന്നും സരിത ആരോപിച്ചു.

അമേരിക്കയിലുള്ള കമ്പനിയില്‍ ചാണ്ടി ഉമ്മന് പങ്കാളിത്തമുണ്ട്. തോമസ് കുരുവിളയ്ക്ക് പണം നല്‍കിയശേഷം ചാണ്ടി ഉമ്മനെ വിളിച്ച് അറിയിച്ചെന്നും സരിത പറഞ്ഞു.

 

English summary
saritha nair against oommen chandy's son chandy oommen
topbanner

More News from this section

Subscribe by Email