Thursday November 15th, 2018 - 12:18:pm
topbanner

ലൈംഗിക ചൂഷണം; നേതാക്കളുടെ വിവരങ്ങള്‍ സരിത കൈമാറി; പോലീസിനെതിരെയും വെളിപ്പെടുത്തല്‍

NewsDesk
ലൈംഗിക ചൂഷണം; നേതാക്കളുടെ വിവരങ്ങള്‍ സരിത കൈമാറി; പോലീസിനെതിരെയും വെളിപ്പെടുത്തല്‍

കൊച്ചി: സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സമീപിച്ച രാഷ്ട്രീയ നേതാക്കള്‍ തന്നെ ലൈംഗിക ചൂഷണം ചെയ്‌തെന്ന വിവരങ്ങള്‍ സോളാര്‍ കേസിലെ പ്രതി സരിത എസ് നായര്‍ സോളാര്‍ കമ്മീഷന് കൈമാറി.

സരിത നേരത്തെ എഴുതിയെന്ന് പറയപ്പെടുന്ന കത്തിലെ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തി മുദ്രവെച്ച കവറിലാണ് സോളര്‍ കമ്മീഷന് കൈമാറിയത്. വയനാട് കലക്‌ട്രേറ്റില്‍ സോളര്‍ ഇലക്ട്രിഫിക്കേഷന്‍ നടത്താന്‍ ടീം സോളറിനനുകൂലമായി സര്‍ക്കാര്‍ ഉത്തരവുണ്ടായിരുന്നു. ആവശ്യമായ സഹായങ്ങള്‍ ചെയ്തു തന്നത് എം.ഐ.ഷാനവാസിന്റെ പിഎ ശൈലേഷാണ്. ശനിയാഴ്ച മുഴുവന്‍ തെളിവുകളും കൈമാറുമെന്ന് സരിത കമ്മിഷനെ അറിയിച്ചു.

കൂടാതെ എം.പി ഫണ്ടില്‍ നിന്ന് വയനാട്ടില്‍ സോളാര്‍ വിളക്കുകള്‍ സ്ഥാപിക്കാന്‍ ഷാനവാസുമായി ധാരണയായി. ഇതിനിടെ കോഴിക്കോട് മുക്കത്ത് സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ കരാര്‍ ലഭിച്ചു.

ഇവ കൂടാതെ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും സരിത വെളിപ്പെടുത്തല്‍ നടത്തിയിട്ടുണ്ട്. പൊലീസ് അസോസിയേഷന് 20 ലക്ഷം രൂപ കൈമാറിയെന്ന് സരിത അറിയിച്ചു. സെക്രട്ടറിയറ്റിന് സമീപത്തുവച്ചാണ് സെക്രട്ടറി ജി. ആര്‍.അജിത്തിന് തുക നല്‍കിയത്.

അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിനായി 2013 നവംബറിലാണ് പണം നല്‍കിയത്. അസോസിയേഷന്‍ സ്മരണികയില്‍ ടീം സോളാറിന്റെ പരസ്യം ഉള്‍പ്പെടുത്താമെന്നായിരുന്ന പകരം വാഗ്ദാനം.

എല്ലാ സ്‌റ്റേഷനുകളിലും സോളര്‍ പാനല്‍ വയ്ക്കുമെന്ന് പ്രമേയം പാസാക്കാമെന്നും പറഞ്ഞു. എന്നാല്‍ അറസ്റ്റിലായതിനെത്തുടര്‍ന്ന് ഒരു അഭ്യുദയകാംഷി എന്ന നിലയിലാണ് സ്മരണികയില്‍ വന്നത്.

സഹകരണ മേഖലയില്‍ സോളാര്‍ പദ്ധതി വ്യാപിപ്പിക്കാമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. നോര്‍ത്ത് എ.ഡി.ജി.പി ശങ്കര്‍ റെഡ്ഡി എല്ലാ പോലീസ് സ്‌റ്റേഷനുകളിലും സോളാര്‍ പാനലുകള്‍ വയ്ക്കാന്‍ ഉത്തരവിറക്കിയെന്നും സരിത പറയുന്നു.

ഒരു രാത്രി സണ്ണി ലിയോണിനൊപ്പം: ആ ബിക്കിനി ചിത്രത്തില്‍ താനല്ല; സണ്ണി ലിയോണ്‍

 

English summary
Saritha Files Documents in Sealed Cover to solar commission
topbanner

More News from this section

Subscribe by Email