Wednesday November 14th, 2018 - 4:51:pm
topbanner

സരിതയെ വിളിച്ചത് 78 തവണ; ഉമ്മന്‍ ചാണ്ടി മൊഴി നല്‍കിയ ദിവസവും വിളിച്ചെന്ന് ബെന്നി ബെഹനാന്‍

NewsDesk
സരിതയെ വിളിച്ചത് 78 തവണ; ഉമ്മന്‍ ചാണ്ടി മൊഴി നല്‍കിയ ദിവസവും വിളിച്ചെന്ന് ബെന്നി ബെഹനാന്‍

കൊച്ചി: സോളാര്‍ കേസ് ഒതുക്കിത്തീര്‍ത്ത് യുഡിഎഫ് സര്‍ക്കാരിനെ നിലനിര്‍ത്താന്‍ പ്രധാന ഇടനിലക്കാരനായതെന്ന് കരുതപ്പെടുന്ന കെപിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ ബെന്നി ബഹ്നാന്‍ 78 തവണ സരിതയുമായി ഫോണില്‍ സംസാരിച്ചതായി ഫോണ്‍രേഖകള്‍.

സോളാര്‍ ആരോപണങ്ങള്‍ അന്വേഷിക്കുന്ന ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷനില്‍ ചൊവ്വാഴ്ച ബെന്നി ബെഹനാന്റെ വിസ്താരത്തിനിടെ കമ്മീഷന്‍ അഭിഭാഷകന്‍ അഡ്വ. സി ഹരികുമാര്‍ ആണ് ഫോണ്‍ രേഖകള്‍ ഹാജരാക്കിയത്.

സരിതയുടെ അറസ്റ്റിനുമുമ്പ് എട്ടു തവണയും ജാമ്യത്തിലിറങ്ങിയശേഷം 70 തവണയും തമ്മില്‍ സംസാരിച്ചതിന്റെ ഫോണ്‍വിശദാംശങ്ങളാണ് ഹജരാക്കിയത്.

ഒരു ജനപ്രതിനിധിയായിരുന്നതിനാല്‍ തന്റെ ഫോണിലേക്കുവരുന്ന വിളികള്‍ എടുക്കാനായില്ലെങ്കില്‍ ആ നമ്പറുകളിലേക്ക് തിരിച്ചുവിളിക്കുമായിരുന്നുവെന്നും അങ്ങനെയാണ് സരിതയെ വിളിച്ചിട്ടുള്ളതെന്നുമായിരുന്നു ബെന്നി ബെഹനാന്റെ മൊഴി.

സരിതയുമായി അവസാനമായി സംസാരിച്ചത് 2016 ജനുവരി 25നാണെന്ന് ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. ബി രാജേന്ദ്രന്റെ ചോദ്യത്തിന് മറുപടിയായി ബെന്നി ബെഹനാന്‍ സമ്മതിച്ചു.

സരിതയെയോ ബിജു രാധാകൃഷ്ണനെയോ താന്‍ നേരിട്ട് കണ്ടിട്ടില്ല. സരിത പെരുമ്പാവൂര്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ എഴുതിയെന്നു പറയുന്ന കത്തിനെക്കുറിച്ച് മാധ്യമവാര്‍ത്തകള്‍വഴി അറിയാം. 24 പേജുള്ള ആ പരാതി പത്തനംതിട്ട ജയിലില്‍ സരിത നാലുപേജായി ചുരുക്കിയതിനെപ്പറ്റി അറിയില്ലെന്നും ബെന്നി ബെഹനാന്‍ വ്യക്തമാക്കി.

കുഞ്ഞുമായി ഭര്‍ത്താവിന്റെ വീട്ടുമുറ്റത്ത് സമരം നടത്തിയ യുവതിക്ക് നഷ്ടപരിഹാരം നല്‍കി

ശോഭനയേയും, മഞ്ജുയേയുംക്കുറിച്ച് മോഹന്‍ലാലിന്റെ വെളിപ്പെടുത്തല്‍

കണ്ണൂര്‍; ഭര്‍തൃമതിയെ കാണാതായി; 18 കാരനെയും കാണാനില്ലെന്ന് ബന്ധുക്കള്‍

Read more topics: Saritha, Benny Behanan
English summary
Saritha called me twice: Benny Behanan
topbanner

More News from this section

Subscribe by Email