Monday September 24th, 2018 - 3:36:am
topbanner

സരിതയും പത്മകുമാറും അടുത്ത ബന്ധം; 277 എസ്എംഎസും ദീര്‍ഘ സംഭാഷണങ്ങളും

NewsDesk
സരിതയും പത്മകുമാറും അടുത്ത ബന്ധം; 277 എസ്എംഎസും ദീര്‍ഘ സംഭാഷണങ്ങളും

കൊച്ചി: സോളാര്‍ തട്ടിപ്പുകേസ്പ്രതി സരിത എസ് നായരുമായി മുന്‍ ദക്ഷിണമേഖലാ എഡിജിപി കെ പത്മകുമാറിന് അടുത്തബന്ധമുണ്ടായിരുന്നെന്ന് തെളിയിക്കുന്ന ഫോണ്‍ രേഖകള്‍ സോളാര്‍ കമ്മീഷന്‍ അഭിഭാഷകന്‍ അഡ്വ. സി ഹരികുമാര്‍ ഹാജരാക്കി.

2012 ജൂണ്‍ അഞ്ചുമുതല്‍ 2013 ജൂണ്‍ ഒന്നുവരെ 277 തവണ മൊബൈല്‍ഫോണ്‍വഴി സന്ദേശങ്ങള്‍ അയക്കുകയും നാലുതവണ ദീര്‍ഘസംഭാഷണം നടത്തുകയും ചെയ്തതായി ഫോണ്‍രേഖ വ്യക്തമാക്കുന്നു.

സോളാര്‍ ആരോപണങ്ങളെക്കുറിച്ചന്വേഷിക്കുന്ന ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷനില്‍ ക്രോസ് വിസ്താരത്തിനിടെയാണ് അഭിഭാഷകന്‍ ഫോണ്‍ വിശദാംശങ്ങള്‍ ഹാജരാക്കിയത്.

ഇതില്‍ 137 തവണ താന്‍ സരിതയുടെ ഫോണിലേക്കും സരിത 140 തവണ തന്റെ ഫോണിലേക്കും എസ്എംഎസ് അയച്ചതായി പത്മകുമാര്‍ സമ്മതിച്ചു. ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. ബി രാജേന്ദ്രന്റെ ചോദ്യത്തിനു മറുപടിയായാണ് ഇതറിയിച്ചത്.

സന്ദേശങ്ങളെല്ലാം ടീം സോളാര്‍ കമ്പനിയുടെ സ്റ്റാഫ് എന്നു പരിചയപ്പെടുത്തിയ ലക്ഷ്മിനായര്‍ എന്ന സ്ത്രീ കമ്പനിയുടെ പദ്ധതികളെക്കുറിച്ച് അയച്ച സന്ദേശങ്ങളാണെന്നാണ് പത്മകുമാറിന്റെ മൊഴി.

2012 ജൂണ്‍ അഞ്ചിന് ഇരുവരും തമ്മില്‍ അയച്ചത് 96 എസ്എംഎസുകളാണ്. അതേവര്‍ഷം ജൂണ്‍ ആറിന് 65 എസ്എംഎസുകളും ജൂലൈ ആറിന് 36 എസ്എംഎസുകളും അയച്ചിട്ടുണ്ട്.

2012 ഡിസംബര്‍ 21നാണ് തുടര്‍ച്ചയായ എസ്എംഎസുകള്‍ കൈമാറല്‍ നിലച്ചത്. പിന്നീടുള്ള എസ്എംഎസ് 2013 ജൂണ്‍ ഒന്നിനു രാത്രി 11നാണ്. അത് പത്മകുമാര്‍ സരിതയുടെ ഫോണിലേക്കയച്ചതാണ്. സരിതയെ പൊലീസ് കസ്റ്റഡിയിലെടുത്തത് ജൂണ്‍ രണ്ടിനാണ്. ഇത് ചൂണ്ടിക്കാട്ടിയപ്പോള്‍ ജൂണ്‍ ഒന്ന് എന്നത് മൊബൈല്‍ സേവനദാതാവിന് തെറ്റിയതാകാമെന്നും എസ്എംഎസ് അയച്ചത് ജനുവരി ആറിനാണെന്നാണ് ഓര്‍മയെന്നുമായിരുന്നു മറുപടി.

എറണാകുളം റേഞ്ച് ഐജി കെ പത്മകുമാര്‍ ഇടപെട്ടതുകൊണ്ടാണ് താന്‍ സരിതയെ അറസ്റ്റ്‌ചെയ്യാന്‍ തിരുവനന്തപുരത്തേക്ക് പോയതെന്ന് സോളാര്‍ കമ്മീഷനില്‍ മുന്‍ പെരുമ്പാവൂര്‍ ഡിവൈഎസ്പി കെ ഹരികൃഷ്ണന്‍ നല്‍കിയ മൊഴി ശരിയല്ലെന്ന് പത്മകുമാര്‍ പറഞ്ഞു.

ഫേസ്ബുക്ക് ചാറ്റിങ്; നഗ്നത റെക്കോര്‍ഡ് ചെയ്ത് മലയാളിക്ക് ദുബായ് യുവതിയുടെ ഭീഷണി

ടെലി ഫിലിമിന്റെ മറവില്‍ അനാശാസ്യം; യുവതികളടക്കം 5 പേര്‍ പിടിയില്‍

Read more topics: Saritha, ADGP, padmakumar, message
English summary
Saritha, ADGP padmakumar exchanged 277 text messages
topbanner

More News from this section

Subscribe by Email