Friday February 22nd, 2019 - 8:21:am
topbanner

സരിതയുടെ കത്തില്‍ കൂട്ടിച്ചേര്‍ക്കലുണ്ടായെന്ന് ഫെനി ബാലകൃഷ്ണന്‍

NewsDesk
സരിതയുടെ കത്തില്‍ കൂട്ടിച്ചേര്‍ക്കലുണ്ടായെന്ന് ഫെനി ബാലകൃഷ്ണന്‍

കൊച്ചി: സരിത നായരുടെതെന്ന് പറഞ്ഞ് കഴിഞ്ഞദിവസം പുറത്തുവന്ന കത്തില്‍ കൂട്ടിച്ചേര്‍ക്കലുണ്ടായെന്ന് സരിതയുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ ലൈംഗിക ആരോപണം മുന്‍പ് എഴുതിയിരുന്ന കത്തില്‍ ഉണ്ടായിരുന്നില്ലെന്ന് ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു. കത്ത് പുറത്തുവിട്ടത് ആരാണെന്ന് തനിക്ക് അറിയാമെന്നും ഫെനി പറഞ്ഞു.

2013 ജൂലൈയില്‍ പെരുമ്പാവൂര്‍ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ താന്‍ എഴുതിയ കുറിപ്പാണിതെന്നു ചാനല്‍ അഭിമുഖത്തില്‍ സരിതയും അറിയിച്ചിരുന്നു. മന്ത്രിമാരായ എ. പി. അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, ആര്യാടന്‍ മുഹമ്മദ്, എംപിമാരായ കെ. സി. വേണുഗോപാല്‍, ജോസ് കെ. മാണി, ഹൈബി ഈഡന്‍ എംഎല്‍എ, എ. പി. അബ്ദുല്ലക്കുട്ടി എംഎല്‍എ, ബഷീറലി തങ്ങള്‍, കെപിസിസി സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍, എഡിജിപി കെ. പത്മകുമാര്‍ എന്നിവരുടെ പേരുകളും കത്തിലുണ്ടെന്നാണു വെളിപ്പെടുത്തല്‍.

Viral News

English summary
Saritha's letter is fake says Fenny balakrishnan
topbanner

More News from this section

Subscribe by Email