Wednesday November 21st, 2018 - 7:36:pm
topbanner

സരിതയുടെ കത്തില്‍ മന്ത്രിമാരടക്കം 14 പ്രമുഖരുടെ പേരുകളുണ്ടെന്ന് മുന്‍ ഡിജിപി

NewsDesk
സരിതയുടെ കത്തില്‍ മന്ത്രിമാരടക്കം 14 പ്രമുഖരുടെ പേരുകളുണ്ടെന്ന് മുന്‍ ഡിജിപി

കൊച്ചി: സോളാര്‍ കേസ് പ്രതി സരിത എസ്. നായരുടെ പക്കല്‍ നിന്ന് ലഭിച്ച കത്തില്‍ മന്ത്രിമാരടക്കം 14 പ്രമുഖരുടെ പേരുകളുണ്ടെന്ന് മുന്‍ ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് സോളാര്‍ കമീഷനില്‍ മൊഴിനല്‍കി.

കത്തില്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍, എംഎല്‍എമാര്‍, എംപിമാര്‍, ഉന്നത പൊലീസുകാര്‍ എന്നിവരുടെ പേരുണ്ടോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രിയുടെ പേരില്ലെന്നും മറ്റു മന്ത്രിമാരുടെയും ഉന്നതരുടെയും പേരുപറയാന്‍ ആവില്ലെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ മറുപടി.

സരിതയുടെ കത്ത് ജയിലില്‍ സൂക്ഷിക്കുകയായിരുന്നു. കത്ത് പരിശോധിച്ച ജയില്‍ വാര്‍ഡന്‍മാരാണ് തന്നോട് ഇക്കാര്യം പറഞ്ഞത്. ഇക്കാര്യം തന്നോട് പറഞ്ഞവരുടെ പേര് വെളിപ്പെടുത്തില്ലെന്നും അലക്‌സാണ്ടര്‍ ജേക്കബ് പറഞ്ഞു.

തന്നോട് ഇതുസംബന്ധിച്ച വിവരം വെളിപ്പെടുത്തിയവര്‍ ഇക്കാര്യം സാക്ഷ്യപ്പെടുത്താന്‍ തയ്യാറാകാതെയും സരിതയുടെ യഥാര്‍ഥ കത്ത് പുറത്തുവരാതെയും ഇരുന്നാല്‍ താന്‍ പറയുന്നത് ആരോപണം മാത്രമായി മാറും. അതു പിന്നീട് അപകീര്‍ത്തിക്കേസിനും സാധ്യത ഒരുക്കുമെന്നതിനാലാണ് തല്‍ക്കാലം 13 വിഐപികളുടെയും ഒരു പൊലീസ് ഉദ്യോഗസ്ഥന്റെയും എന്നു മാത്രം പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അട്ടക്കുളങ്ങര ജയിലില്‍ കഴിയവെ ആള്‍മാറാട്ടം നടത്തി ഒരാള്‍ സരിതയെ സന്ദര്‍ശിച്ചതായും അദ്ദേഹം പറഞ്ഞു. സുരക്ഷാ കാരണങ്ങള്‍ കൊണ്ടാണ് സരിതയെ പത്തനംതിട്ട ജയിലില്‍ നിന്ന് അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റിയത്. സരിതയുടെ അമ്മ, അഭിഭാഷകന്‍, ബന്ധു എന്നീ മൂന്നു പേരെ മാത്രമാണ് കാണാന്‍ അനുവദിച്ചിരുന്നത്. എന്നാല്‍, സരിത ജയില്‍ നിയമങ്ങള്‍ ലംഘിച്ചെന്നും അദ്ദേഹം മൊഴി നല്‍കി.

മമ്മൂട്ടിയുടെ വാഗ്ദാനത്തില്‍ വഞ്ചിക്കപ്പെട്ടു : ചാത്തുവേട്ടന് 30000 നല്‍കി ഇന്ദുലേഖ തടിയൂരി..!

English summary
solar scam: Saritha's letter had names of 13 VIPs but not of CM Oommen Chandy, says Ex-DGP
topbanner

More News from this section

Subscribe by Email