Saturday November 17th, 2018 - 4:16:am
topbanner

രാമലീല റിലീസ് ദിവസം മനുഷ്യസ്‌നേഹികള്‍ക്ക് കരിദിനമാണെന്ന് ശാരദക്കുട്ടി

rajani v
രാമലീല റിലീസ് ദിവസം മനുഷ്യസ്‌നേഹികള്‍ക്ക് കരിദിനമാണെന്ന് ശാരദക്കുട്ടി

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന്റെ പുതിയ ചിത്രമായ രാമലീല റിലീസ് ചെയ്യുന്ന ദിവസം മനുഷ്യ സ്നേഹികള്‍ക്ക് കരിദിനമാണെന്ന് എഴുത്തുകാരി ശാരദക്കുട്ടി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.സഹപ്രവര്‍ത്തകയെ നഗ്‌നയാക്കി ചിത്രമെടുത്തു കൊടുക്കണമെന്നേ പാവം ആവശ്യപ്പെട്ടുള്ളു പോലും !..

രണ്ടര മണിക്കര്‍ ദൈര്‍ഘ്യമുണ്ടായിരുന്ന ആ പൈശാചിക കലാ പരിപാടികള്‍ മറന്നു കൊണ്ട് 28ാം തീയതിതീയേറ്ററിലേക്ക് പോകാന്‍ മാത്രം മനസാക്ഷിയില്ലാത്തവരല്ല ആ നടിയുടെ കേരളത്തിലെ സഹജീവികള്‍.

ആ സിനിമയുടെ ഓരോ പരസ്യം കാണുമ്പോഴും മഹാഭാരതത്തിലെ, ആക്രമണത്തിനിരയായ സ്ത്രീയുടെ 'കേശമിതു കണ്ടു നീ കേശവാ ഗമിക്കേണം' എന്ന വിലാപത്തിനു തുല്യമായ ഒരു കരച്ചില്‍ നമ്മുടെ തലപിളര്‍ക്കണം. സെപ്തംബര്‍ 28 കരിദിനമാണ് മനുഷ്യ സ്നേഹികള്‍ക്ക്. കലാ സ്നേഹികള്‍ക്..

 

English summary
saradakutty critized dileep ramaleela film realease
topbanner

More News from this section

Subscribe by Email