Monday September 24th, 2018 - 3:34:am
topbanner

അമുസ്ലീങ്ങളോട് ചിരിക്കരുത്, മിണ്ടരുത്; ശംസുദ്ദീന്‍ പാലത്തിന്റെ പ്രസംഗം ഇന്റലിജന്‍സ് പരിശോധിക്കുന്നു

rajani
അമുസ്ലീങ്ങളോട് ചിരിക്കരുത്, മിണ്ടരുത്; ശംസുദ്ദീന്‍ പാലത്തിന്റെ പ്രസംഗം ഇന്റലിജന്‍സ് പരിശോധിക്കുന്നു

കോഴിക്കോട്: വിവാദമായ സലഫി പണ്ഡിതന്‍ ശംസുദ്ദീന്‍ പാലത്തിന്റെ പ്രസംഗം ഇന്റലിജന്‍സ് വിഭാഗവും എന്‍ഐഎയും പരിശോധിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. സലഫിയുടെ പ്രസംഗം ആഗോള ഭീകര സംഘടനയായ ഐസിസിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നാണ് ആരോപണം. ഇന്ത്യാ രാജ്യത്ത് യഥാര്‍ത്ഥ മുസ്ലീമിന് ജീവിക്കാന്‍ സാധ്യമല്ല. ഇവിടെ അമുസ്ലീങ്ങള്‍ ജീവിക്കുന്ന ദാറുല്‍ കുഫുറ് ആണെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍ ഇതേ നിലപാട് തന്നെയാണ് ഐസിസ് അടക്കമുള്ള തീവ്രവാദ ഭീകരവാദ സംഘടനകള്‍ പിന്‍പറ്റുന്നതും.

ജനാധിപത്യ, മതേതര സംവിധാനത്തെ പൂര്‍ണ്ണമായും അവിശ്വസിക്കുകയും ഇസ്ലാമിക രാജ്യം സ്ഥാപിക്കുകയുമാണ് ഐസിസിനെ പോലുള്ള ഭീകര സംഘടനകളുടെ ലക്ഷ്യം.ടിപി അബ്ദുള്ള കോയ മദനി നേതൃത്വം നല്‍കുന്ന ഔദ്യോഗിക മുജാഹിദ് വിഭാഗത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ആളാണ് ശംസുദ്ദീന്‍ പാലത്ത്. എന്നാല്‍ ഔദ്യോഗിക വിഭാഗത്തിലെ യുവാക്കളെ തങ്ങളിലേക്ക് അടുപ്പിക്കാന്‍ പാലത്തിന് കഴിയുന്നുണ്ട്.

 

വളവന്നൂര്‍ അന്‍സാര്‍ അറബിക് കോളേജിലെ അധ്യാപകനായിരുന്ന ശംസുദ്ദീന്‍ പാലത്തിനെ ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. വിവാഹ വാഗ്ദാനം നല്‍കി പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു കേസ്. എന്നാല്‍ ഈ കേസില്‍ ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന് വ്യക്തമല്ല.ഏകദൈവ വിശ്വാസികളായ മുസ്ലീങ്ങള്‍ മറ്റ് ജനവിഭാഗങ്ങളോട് ഏത് തരത്തിലുള്ള ബന്ധമാണ് പുലര്‍ത്തേണ്ടത് എന്ന് വിശദീകരിക്കുന്ന പഠന ക്ലാസാണ് ഒന്നര മണിക്കൂര്‍ വീതമുള്ള ശംസുദ്ദീന്റെതായി ലഭ്യമായ ഓഡിയോയുടെ ഉള്ളടക്കം.

ഒരു വര്‍ഷം മുമ്പ് കോഴിക്കോട് കാരപ്പറമ്പില്‍ നടന്ന പരിപാടിയിലായിരുന്നു അതിതീവ്രവും വര്‍ഗീയത പ്രചരിപ്പിക്കുന്നതുമായ പ്രസംഗം നടത്തിയത്.ഒരു അമുസ്ലീമുമായി സമാധാന കരാര്‍ ഇല്ലെങ്കില്‍ ജിഹാദിന്റെ ബന്ധം മാത്രമാണെന്നും അമുസ്ലീമിന്റെ രക്തം അനുവദനീയമാണെന്നുമാണ് ഐസിസിന്റെ വാദം.

എന്നാല്‍ പാലത്ത് ജിഹാദ് എന്ന വാദം പ്രസംഗത്തില്‍ പറയുന്നില്ലെങ്കിലും അമുസ്ലീമുമായി യാതൊരു സഹകരണമോ ബന്ധമോ പാടില്ലെന്നും ഇന്ത്യയില്‍ മുസ്ലീമിന് ജീവിക്കാന്‍ സാധ്യമല്ലെന്നും പറയുന്നുണ്ട്. രാജ്യ സ്‌നേഹം വിശ്വാസത്തിന്റെ ഭാഗമാണെന്ന് പറയുന്ന മുസ്ലീം പണ്ഡിതന്മാര്‍ കള്ളന്മാരാമെന്നും പ്രസംഗത്തില്‍ പറയുന്നു.

 ബാബുവിന്റെ വീട്ടില്‍ റെയ്ഡ് നടത്തുന്നത് 5 സംഘങ്ങള്‍; വന്‍ സ്വത്ത് സമ്പാദനമെന്ന് സൂചന

നഗ്നത പ്രദര്‍ശിപ്പിക്കല്‍; നടനെ രക്ഷിക്കാന്‍ 5 ദിവസം പോലീസിന്റെ ഒളിച്ചുകളി

ദിലീപുമായുള്ള വിവാഹം; കാവ്യ പറയുന്നു

 

English summary
saphali pandithan contraversy speech
topbanner

More News from this section

Subscribe by Email