Tuesday November 20th, 2018 - 1:22:pm
topbanner

മമ്മൂട്ടിയും മോഹന്‍ലാലും എന്തേ പെണ്‍മക്കളെ സിനിമയിലേക്ക് വിട്ടുകൊടുക്കാത്തത്...?ചര്‍ച്ചചെയ്യണമെന്ന ആവശ്യവുമായി സംഗീത ലക്ഷ്മണ

Jikku Joseph
മമ്മൂട്ടിയും മോഹന്‍ലാലും എന്തേ പെണ്‍മക്കളെ സിനിമയിലേക്ക് വിട്ടുകൊടുക്കാത്തത്...?ചര്‍ച്ചചെയ്യണമെന്ന ആവശ്യവുമായി സംഗീത ലക്ഷ്മണ

പലപ്പോഴും ഫെയ്‌സ്ബുക്ക് കുറിപ്പുകളിലൂടെ വാര്‍ത്തയില്‍ ഇടം കണ്ടെത്തും അഡ്വ. സംഗീത ലക്ഷ്മണ. ഇത്തവണയും അത്തരത്തിലൊരു കുറിപ്പുമായി സംഗീത ലക്ഷ്മണ രംഗത്തെത്തിയിരിക്കുകയാണ്. മമ്മൂട്ടിയും മോഹന്‍ലാലും എന്തേ പെണ്‍മക്കളെ സിനിമയിലേക്ക് വിട്ടുകൊടുക്കാത്തത്...?


സംഗീത ലക്ഷ്മണയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കുറച്ച് നാളുകളായി മനസ്സില്‍ ഒരു സംശയം തോന്നി തുടങ്ങിയിട്ട്. മമ്മൂട്ടിയും മോഹന്‍ലാലും. യാതൊരു സിനിമാ പാരമ്പര്യവുമില്ലാത്ത, തികച്ചും സാധാരണക്കാരുടെ കുടുബത്തില്‍ ജനിച്ചു വളര്‍ന്ന ഇവര്‍ ഇപ്പോള്‍ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരാണ്.

ലോകസിനിമയില്‍ ഇവരുടെ സ്ഥാനവും മുന്നില്‍ തന്നെ. മലയാള സിനിമയില്‍ ചുവടുറപ്പിച്ചു നിന്നുകൊണ്ട് തന്നെയുള്ള രണ്ടു പേരും തമ്മിലുള്ള ആരോഗ്യകരമായ മത്സരം നോക്കി കണ്ടവരാണ് എനിക്ക് മുന്‍പും എനിക്ക് ശേഷവുമുള്ള ഞാന്‍ അടങ്ങുന്ന മുന്ന് തലമുറ സിനിമാ പ്രേക്ഷകര്‍.

ഇവരുടെ രണ്ടു പേരുടെയും ആണ്‍മക്കള്‍ രണ്ടുപേരും സിനിമയിലേക്ക് എത്തി കഴിഞ്ഞു. എന്നിട്ടും, ഇതൊക്കെയങ്കിലും ഇവരുടെ പെണ്‍മക്കള്‍ എന്തേ സിനിമയിലേക്ക് വന്നില്ല?? ചര്‍ച്ച ചെയ്യപ്പെടണം. അന്വേഷിക്കണം.

മമ്മൂട്ടിയും മോഹന്‍ലാലും മാത്രമല്ല, ഇത് പോലെ പെണ്‍മക്കളെ സിനിമയ്ക്ക് വിട്ടുകൊടുക്കാതെ ആണ്‍മക്കളെ മാത്രം സിനിമാലോകത്തിന്, സിനിമാ ആസ്വാദനത്തിന് സമ്മാനിക്കുന്ന സിനിമാ പ്രവര്‍ത്തകര്‍ എല്ലാവരുടെയും അതിനുള്ള കാര്യകാരണങ്ങള്‍ കൂടി ചര്‍ച്ച ചെയ്യപ്പെടണം. അന്വേഷണ വിധേയമാക്കണം. ഇനി ഇവരുടെയൊക്കെ പെണ്‍മക്കള്‍ക്ക് സിനിമയിലേക്ക് വരാന്‍ താല്‍പര്യമില്ലാത്തതാണെങ്കില്‍ ആ താല്‍പര്യമില്ലായ്മയുടെ ഉറവിടം കണ്ടെത്തണം. വേണം.

സിനിമയിലെ ഇതുവരെയുള്ളതും ഇന്നുള്ളതുമായ സ്ത്രികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ പഴയത് പോലല്ലല്ലോ......ഇപ്പോ WCC ഉണ്ടല്ലോ?..അതോര്‍ക്കുമ്പോഴാണ് ഒരു ആശ്വാസം. ഒരു relaxation.

English summary
sageetha lakshmana facebook post
topbanner

More News from this section

Subscribe by Email