Monday November 19th, 2018 - 6:57:am
topbanner

നെയ്യാറ്റിന്‍കര സനലിന്റെ മരണം; പ്രതിയെ അറസ്റ്റ് ചെയ്തില്ലെങ്കിൽ സെക്രട്ടറിയേറ്റിനു മുന്നിൽ നിരാഹാര സമരം ചെയ്യും

RA
നെയ്യാറ്റിന്‍കര സനലിന്റെ മരണം; പ്രതിയെ അറസ്റ്റ് ചെയ്തില്ലെങ്കിൽ സെക്രട്ടറിയേറ്റിനു മുന്നിൽ നിരാഹാര സമരം ചെയ്യും

തിരുവനന്തപുരം: സനല്‍ കൊല്ലപ്പെട്ട കേസിലെ പ്രതിയായ ഡിവൈഎസ്പി ഹരികുമാറിനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാരമിരിക്കുമെന്ന് സനലിന്റെ അമ്മ രമണി.സനല്‍ കൊല്ലപ്പെട്ട സ്ഥലത്ത് മക്കള്‍ക്കൊപ്പം നിരാഹാരമിരിക്കുമെന്ന് സനലിന്റെ ഭാര്യ വിജിയും വ്യക്തമാക്കി.

സനല്‍ മരിച്ച്‌ നാലു ദിവസം ആകുമ്പോഴും പ്രതിയെ കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഒത്തുകളി ആരോപണം കൂടുതല്‍ ശക്തമാകുകയാണ്. ഹരികുമാര്‍ വിദേശത്തേക്ക് കടക്കുന്നത് തടയാന്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ക്രൈംബ്രാഞ്ച് എസ്പി ആന്റണിയുടെ നേതൃത്വത്തില്‍ 11 അംഗ സംഘമാണ് കേസ് അന്വേഷിക്കുക. സംഭവസ്ഥലത്തെത്തി അന്വേഷണ സംഘം പരിശോധന നടത്തി. അതേസമയം, ഹരികുമാറിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി എപ്പോള്‍ പരിഗണിക്കും എന്നതില്‍ കോടതി ഇന്ന് തീരുമാനം എടുക്കും.

 

 

Read more topics: sanal death, accused, arrest
English summary
sanal death accused arrest
topbanner

More News from this section

Subscribe by Email