Tuesday February 19th, 2019 - 4:41:pm
topbanner

പെന്‍ഷന്‍കാരെ സാലറി ചലഞ്ചിന് നിര്‍ബന്ധിക്കില്ലെന്ന് തോമസ് ഐസക്

RA
പെന്‍ഷന്‍കാരെ സാലറി ചലഞ്ചിന് നിര്‍ബന്ധിക്കില്ലെന്ന് തോമസ് ഐസക്

തിരുവനന്തപുരം: സാലറി ചലഞ്ചിന് പെൻഷൻകാരെ നിർബന്ധിക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. താല്‍പര്യമുളളവര്‍ ട്രഷറിയില്‍ സമ്മതപത്രം കൈമാറണമെന്നും മന്ത്രി. വിശദമായ ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നും മന്ത്രി പറഞ്ഞു.പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തിന്‍റെ പുനര്‍നിര്‍നിര്‍മാണം ലക്ഷ്യമിട്ട് മുഖ്യമന്ത്രി ആഹ്വാനം ചെയ്ത സാലറി ചലഞ്ച് സമൂഹമൊന്നാകെ ഏറ്റെടുതെങ്കിലും ശമ്പളം നല്‍കാന്‍ തയ്യാറല്ലാത്തവര്‍ വിസമ്മത പത്രം നല്‍കണണെന്ന ധനവകുപ്പ് ഉത്തരവ് സര്‍ക്കാര്‍ ഓഫീസുകളെ രണ്ടു തട്ടിലാക്കി.

സാലറി ചലഞ്ചിനോട് നോ പറയാനുളള സമയം ഇന്ന് അവസാനിച്ചപ്പോള്‍ വ്യത്യസ്ത കണക്കുകളുമായി സര്‍വീസ് സംഘടനകള്‍ രംഗത്തെത്തി‍. സംസ്ഥാനത്ത് 15 ശതമാനം ജീവനക്കാര്‍ മാത്രമാണ് വിസമ്മത പത്രം നല്‍കിയതെന്ന് ഭരണാനകൂല സംഘടനകള്‍ പറയുമ്പോള്‍ സെക്രട്ടേറിയറ്റില്‍ മാത്രം 30 ശതമാനത്തിലേറെ പേര്‍ നോ പറഞ്ഞതായി പ്രതിപക്ഷ സംഘടനകള്‍ അവകാശപ്പെട്ടു. സെക്രട്ടറിയറ്റില്‍ ആകെയുളള 4700 ജീവനക്കാരില്‍ നോ പറഞ്ഞത് 698. എന്നാല്‍ പ്രതിപക്ഷ സംഘടനകളുടെ അവകാശവാദം 1665. ഔദ്യോഗിക കണക്കു പുറത്തുവരാന്‍ ദിവസങ്ങളെടുക്കും.

Viral News

Read more topics: salary, challenge, pension
English summary
salary challenge pension
topbanner

More News from this section

Subscribe by Email