Friday September 21st, 2018 - 11:31:pm
topbanner

സജി ചെറിയാന്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു

Jikku Joseph
സജി ചെറിയാന്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: നിയമസഭാംഗമായി സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് രാവിലെ സഭയിലെ ചോദ്യോത്തരവേളയ്ക്കു ശേഷമായിരുന്നു സജി ചെറിയാന്റെ സത്യപ്രതിജ്ഞ നടന്നത്.

ചെങ്ങന്നൂര്‍ എംഎല്‍എയായിരുന്ന കെ.കെ രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലൂടെയാണ് സജി ചെറിയാന്‍ നിയമസഭയില്‍ എത്തിയത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി ജനവിധി തേടിയ സജി ചെറിയാന്‍ വലിയ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്.

അതേസമയം യു.ഡി.എഫിന് ജനങ്ങള്‍ നല്‍കിയ തിരിച്ചടിയാണ് തന്റെ വിജയമെന്നും സജി ചെറിയാന്‍ നേരത്തെ പറഞ്ഞു. സംഘടനാപരമായും രാഷ്ട്രീയപരമായും ഭരണപക്ഷത്തെ എതിര്‍ക്കാനുള്ള ശേഷി പ്രതിപക്ഷത്തിനില്ലന്നും ഭരണപക്ഷം കൂടുതല്‍ കരുത്തോടെ മുന്നേറുമെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.

പതിനാലാം കേരള നിയമസഭയുടെ 11-ാം സമ്മേളനത്തിനാണ് ഇന്ന് തുടക്കമാകുന്നത്. ഇന്നും നാളെയുമായി ആറു ബില്ലുകള്‍ സഭ പരിഗണിക്കും. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പു വിജയം പകര്‍ന്ന ആത്മവിശ്വാസവുമായാണു ഭരണപക്ഷം എത്തുന്നത്.

അതേസമയം പോലീസിന്റെ നിരന്തര വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാകും പ്രതിപക്ഷം സര്‍ക്കാരിനെ നേരിടുക. കെവിന്റെയും ശ്രീജിത്തിന്റെയും മരണം മുതല്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍വരെ പ്രതിപക്ഷം ഉയര്‍ത്തും.

English summary
saji cheriyan sworn as mla chengannur bypoll
topbanner

More News from this section

Subscribe by Email