Tuesday April 24th, 2018 - 8:00:am
topbanner

ഞാന്‍ ഒരു സിനിമയുടെ ലൊക്കേഷനിലാണ്; വ്യാജ വാര്‍ത്തക്കെതിരെ സാജന്‍ പള്ളുരുത്തി

Jikku Joseph
ഞാന്‍ ഒരു സിനിമയുടെ ലൊക്കേഷനിലാണ്; വ്യാജ വാര്‍ത്തക്കെതിരെ സാജന്‍ പള്ളുരുത്തി

നടനും മിമിക്രി കലാകാരനുമായ സാജന്‍ പള്ളുരുത്തി മരിച്ചുവെന്ന് വ്യാജ വാര്‍ത്ത. കുറച്ചു മണിക്കൂറുകളായി സാജന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചുതുടങ്ങിയിരുക്കുയാണ്. ഇതിനെതിരെയാണ് താരം തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.  

നിരവധിയാളുകളാണ് വ്യാജ വാര്‍ത്ത കണ്ട് തന്നെ വിളിച്ചതെന്ന് സാജന്‍ പറഞ്ഞു. 'സുഹൃത്തുക്കള ഈ വാര്‍ത്തകള്‍ നിങ്ങളാരും വിശ്വസിക്കരുത്. അതുകൊണ്ടാണ് ഞാന്‍ നേരിട്ട് വന്നത്. ഇപ്പോള്‍ ഞാന്‍ ഒരു സിനിമയുടെ ലൊക്കേഷനിലാണെന്നും സാജന്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കരള്‍ രോഗത്തെ തുടര്‍ന്ന് മിമിക്രി കലാകാരന്‍ കലാഭവന്‍ സാജന്‍ അന്തരിച്ചിരുന്നു. തുടര്‍ന്ന് മരിച്ചയാള്‍ സാജന്‍ പള്ളുരുത്തിയാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

English summary
sajan palluruthy fake death news

More News from this section

Subscribe by Email