Tuesday May 22nd, 2018 - 11:08:pm
topbanner

സോഷ്യൽ മീഡിയയിൽ എന്റെ ഫോട്ടോ മാത്രം; ഞെട്ടലോടെ സാജൻ പള്ളുരുത്തി

NewsDesk
സോഷ്യൽ മീഡിയയിൽ എന്റെ ഫോട്ടോ മാത്രം; ഞെട്ടലോടെ സാജൻ പള്ളുരുത്തി

മൂവാറ്റുപുഴ: സിനിമാ-മിമിക്രി താരം സാജൻ പള്ളുരുത്തി മരിച്ചെന്ന് വ്യാജവാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. കരൾ രോഗത്തെ തുടർന്ന് ഡബ്ബിംഗ് ആർട്ടിസ്റ്റ് കലാഭവൻ സാജൻ മരിച്ചതിന് പിന്നാലെയാണ് സാജൻ പള്ളുരുത്തിയുടെ മരണവാർത്ത വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. എന്നാൽ ഞാൻ ജീവനോടെയുണ്ടെന്നും മൂവാറ്റുപുഴ ഷൂട്ടിംഗ് ലൊക്കേഷനിൽ ആണെന്നും സാജൻ പള്ളുരുത്തി കേരള ഓൺലൈൻ ന്യൂസിനോട് പറഞ്ഞു.

ഫോട്ടോ പ്രചരിക്കുന്നത് മുതൽ ഒരു 300 ഫോൺ കാളുകൾക്കെങ്കിലും മറുപടി പറഞ്ഞിട്ടുണ്ടാകുമെന്നും അദ്ദേഹം കേരള ഓൺലൈൻ ന്യൂസിനോട് പറഞ്ഞു. അതിൽ അറ്റൻഡ് ചെയ്യാൻ പറ്റാത്ത ഫോണുകൾ വേറെയും, മൂവാറ്റുപുഴയിൽ മോഹൻലാൽ സിനിമയുടെ ലൊക്കേഷനിൽ ആണ് ഇപ്പോൾ അദ്ദേഹമുള്ളത്.

ഡബ്ബിംഗ് ആർട്ടിസ്റ്റ് കലാഭവൻ സാജൻ എന്റെ അടുത്ത സുഹൃത്താണെന്നും അദ്ദേഹത്തിന്റെ മരണത്തിൽ അതിയായ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read more topics: sajan palluruthy, fake, death,
English summary
sajan palluruthy fake death news

More News from this section

Subscribe by Email