കൊച്ചി: വാട്സ്ആപ്പ് വഴി പ്രചരിച്ച തന്റെ നഗ്നചിത്രങ്ങള്‍ക്ക് പിന്നില്‍ ആലപ്പുഴയിലെ ചില കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ടാണ് ഇതുസംബന്ധിച്ച അന്വേഷണം മരവിപ്പിച്ചതെന്നും സരിത.
പിടിച്ചെടുത്ത ലാപ്പ്ടോപ്പില്‍ ഉള്ള ദൃശ്യങ്ങളാണ് പ്രചരിപ്പിക്കപ്പെട്ടത്. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. പിന്നീട് ചില കോണ്‍ഗ്രസ് നേതാക്കള്‍ ഇടപ്പെട്ട് ആ കേസ് മരവിപ്പിക്കുകയായിരുന്നെന്നും സരിത പറഞ്ഞു.
അബ്ദുള്ളക്കുട്ടിക്കെതിരെ നല്കിയ പരാതി സത്യസന്ധമായിരുന്നുവെന്നും സരിത സോളാര്‍ കമ്മീഷനില്‍ പറഞ്ഞു. ബിജു രാധാകൃഷ്ണനും താനും നല്ല ബന്ധത്തിലായിരുന്നില്ല. തന്നെ അപകീര്‍ത്തിപ്പെടുത്തുകയാണ് ബിജുവിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ ബിജുവിന്റെ ക്രോസ് വിസ്താരം രഹസ്യമായി നടത്തണമെന്നും സരിത ആവശ്യപ്പെട്ടു. ഇത് കമ്മീഷന് അംഗീകരിച്ചു.