Friday November 16th, 2018 - 7:27:pm
topbanner

വടകരയില്‍ സദാചാരഗുണ്ടായിസത്തിന് കൂട്ടുനിന്ന പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

NewsDesk
വടകരയില്‍ സദാചാരഗുണ്ടായിസത്തിന് കൂട്ടുനിന്ന പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

വടകര: വടകരയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ സദാചാരഗുണ്ടായിസത്തിന് കൂട്ടുനിന്ന രണ്ടു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. വടകര എസ്.ഐ. ഹരീഷ്, എ.എസ്.ഐ പി.കെ.ബാബുരാജ് എന്നിവരാണ് ഗുണ്ടായസത്തിന് കൂട്ടുനിന്നതിന് സസ്‌പെന്‍ഷനിലായത്.

കോണ്‍ഗ്രസ് നേതാവും, തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ തിരുവള്ളൂര്‍ മുരളിയെയും മുന്‍ പഞ്ചായത്ത് പ്രസിഡന്റായ യുവതിയെയും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സദാചാരപോലീസ് ചമഞ്ഞ് ഓഫീസിനുള്ളില്‍ പൂട്ടിയിട്ടത്.

പിന്നീട് മുരളിയെയും മുന്‍ പഞ്ചായത്ത് പ്രസിഡന്റായ യുവതിയെയും പോലീസ് കസ്റ്റഡില്‍ എടുത്തിരുന്നു. ഇതിനെതുടര്‍ന്നാണ് ഗുണ്ടായിസത്തിന് കൂട്ടുനിന്ന രണ്ടു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ നല്‍കുകയും വടകര സര്‍ക്കിന്‍ ഇന്‍സ്‌പെക്ടര്‍ വിശ്വംഭരനെതിരെ അന്വേഷണം നടത്താന്‍ ഡിജിപി ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.

മമ്മൂട്ടി ഗണേഷിനെ കുറിച്ച് രഹസ്യം പറഞ്ഞെന്ന് ജഗദീഷ്

ഹോസ്റ്റല്‍ വാര്‍ഡന്‍ ഇരുട്ട് മുറിയില്‍ പെണ്‍കുട്ടികളെ കാഴ്ചവെച്ചു

കേരളത്തിലെ പ്രമുഖ മന്ത്രിയുടെ മകളെ തട്ടിക്കൊണ്ടുപോയി?

 

English summary
sadacharagundayisam two policemen suspend
topbanner

More News from this section

Subscribe by Email