Friday July 19th, 2019 - 5:54:pm
topbanner
topbanner

വിദ്യാര്‍ത്ഥികളെയും ലഹരിയില്‍ നിന്ന് അകറ്റാന്‍ സച്ചിനെത്തുന്നു

rajani
വിദ്യാര്‍ത്ഥികളെയും ലഹരിയില്‍ നിന്ന് അകറ്റാന്‍ സച്ചിനെത്തുന്നു

തിരുവനന്തപുരം: കേരളത്തിലെ വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും ലഹരിയില്‍ നിന്നും വിമുക്തമാക്കാന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ണ്ടുല്‍ക്കര്‍ എത്തുന്നു. സംസ്ഥാന സര്‍ക്കാരിന്റെ 'കേരള ലഹരി വര്‍ജനമിഷന്‍-വിമുക്തി' പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ സച്ചിനാകും.

ഇതിന്റെ ഭാഗമായി ഈ മാസം 20 ന്‌നടക്കുന്ന സംസ്ഥാനതല പ്രചരണ പരിപാടിയുടെ ഉദ്ഘാടനത്തില്‍ സച്ചിന്‍ പങ്കെടുക്കുമെന്നും എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിയമസഭയില്‍ അറിയിച്ചു. വിദ്യാലയങ്ങളില്‍ ലഹരിവിരുദ്ധ ക്ലബുകള്‍, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ്, കുടുംബശ്രീ, സന്നദ്ധസംഘടനകള്‍, ലൈബ്രറി കൗണ്‍സില്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവ ഏകോപിച്ചുളള ബോധവല്‍ക്കരണ പരിപാടകള്‍ വിമുക്തിയുടെ ഭാഗമായി നടത്തും.

പദ്ധതി നടത്തിപ്പിനായി മുഖ്യമന്ത്രി ചെയര്‍മാനായ സംസ്ഥാനതല ഗവേണിംഗ് ബോര്‍ഡും എക്സൈസ് മന്ത്രി ചെയര്‍മാനായി എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു. ജില്ലാതലത്തിലും തദ്ദേശസ്ഥാപന തലത്തിലും ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി എക്സിക്യൂട്ടീവ് കമ്മിറ്റികള്‍ രൂപീകരിക്കും.

ബിവറേജസ് കോര്‍പറേഷന്‍ വഴി വില്‍ക്കുന്ന മദ്യത്തില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ അഞ്ചു ശതമാനമാണ് ഈപദ്ധതിക്കായി മാറ്റിവെച്ചിരിക്കുന്നത്. എല്ലാ സ്‌കൂളിലും കോളേജിലും ലഹരി വിരുദ്ധ ക്ലബ്ബുകളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കും. നിലവില്‍1735 സ്‌കൂളുകലിലും 255 കോളജുകളിലും ക്ലബുകള്‍ രൂപീകരിച്ചുണ്ട്.

നടി അമല റോസ് കുര്യന്‍ ആത്മഹത്യ ചെയ്തു??

കൊച്ചിയില്‍ 17 വയസുകാരി ആശുപത്രിയിലെ ശുചിമുറിയില്‍ പ്രസവിച്ചു; 12കാരനെതിരെ അന്വേഷണം

 

English summary
sachin tendulkal kerala lahari varjana mission
topbanner

More News from this section

Subscribe by Email