Monday November 19th, 2018 - 6:27:am
topbanner

തുണികൊണ്ടു മുഖം മറച്ച് സന്നിധാനത്ത് മാധ്യമങ്ങള്‍ക്ക് നേരെ നടുവിരല്‍ ഉയര്‍ത്തി യുവാവിന്റെ അശ്ലീല ആംഗ്യം

RA
തുണികൊണ്ടു മുഖം മറച്ച് സന്നിധാനത്ത് മാധ്യമങ്ങള്‍ക്ക് നേരെ നടുവിരല്‍ ഉയര്‍ത്തി യുവാവിന്റെ അശ്ലീല ആംഗ്യം

സന്നിധാനം: ശബരിമല സന്നിധാനത്ത് ഭക്തർക്കിടയിൽ നിന്നും മുഖം കറുപ്പുകൊണ്ടു മറച്ച് മാധ്യമങ്ങള്‍ക്ക് നേരെ നടുവിരല്‍ ഉയര്‍ത്തി യുവാവിന്റെ അശ്ലീല ആംഗ്യം വൈറലാകുന്നു. മാധ്യമപ്രവര്‍ത്തകരുടെ ക്യാമറകളെ നോക്കിയാണ് ഇയാളുടെ ഈ പ്രതിഷേധം. സംഘപരിവാര്‍ നേതൃത്വത്തില്‍ ഭക്തര്‍ക്കെതിരെ വലിയ പ്രതിഷേധങ്ങളും അക്രമങ്ങളും നടന്നുകൊണ്ടിരിക്കെ സന്നിധാനത്ത് ഈ സമയത്താണ് ഈ ചിത്രവും വൈറലാകുന്നത്.

ശ്രീധരന്‍പിള്ളേ, താങ്കള്‍ പറയുന്ന ഭക്തരുടെ കൂട്ടത്തില്‍പ്പെട്ട ആളായിരിക്കും അല്ലേ ഇത് എന്നാണ് ചിലരുടെ ചോദ്യം. സന്നിധാനത്തെ ഭക്തന്‍ എന്ന് പറഞ്ഞ് നിരവധി പേര്‍ ഈ ഫോട്ടോ സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനെതിരായ പ്രതിഷേധങ്ങള്‍ക്ക് സംഘപരിവാര്‍ സംഘടനകളാണ് സന്നിധാനത്ത് നേതൃത്വം നല്‍കുന്നത്.

 

Read more topics: sabarimala, young men, contraversy
English summary
sabarimala young men contraversy
topbanner

More News from this section

Subscribe by Email