topbanner
Monday December 18th, 2017 - 4:07:pm
topbanner
topbanner

ശബരിമല സ്ത്രീപ്രവേശന കേസില്‍ സുപ്രീംകോടതി വിധി ഇന്ന്

Jikku Joseph
ശബരിമല സ്ത്രീപ്രവേശന കേസില്‍ സുപ്രീംകോടതി വിധി ഇന്ന്

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന കേസില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. സന്നിധാനത്ത് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കണം എന്നതായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് വനിതാ അഭിഭാഷകര്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി പറയുക.

നേരത്തേ സത്രീ പ്രവേശനത്തിനെതിരായാണ് യു.ഡി.എഫ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. സന്നിധാനത്ത് കാലങ്ങളായി തുടരുന്ന ആചാരങ്ങള്‍ ലംഘിക്കാനാകില്ല എന്നതായിരുന്നു മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ നല്‍കിയ സത്യവാംങ്മൂലം. എന്നാല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ഇത് പിന്‍വലിച്ച് സ്ത്രീ പ്രവേശനത്തെ പിന്തുണച്ചുകൊണ്ടുള്ള സത്യവാങ്മൂലം നല്‍കിയിരുന്നു. എല്ലാ വിഭാഗം സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന് പുതിയ സത്യവാംങ്മൂലത്തിലൂടെ പിണറായി വിജയന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

കേസില്‍ ദേവസ്വം ബോര്‍ഡിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും വിവിധ സംഘടനകളുടെയും ഭാഗം കോടതി പരിശോധിച്ചിരുന്നു. ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം നല്‍കാത്തത് ഭരണഘടന ലംഘനമാണെന്ന് കോടതി വാക്കാല്‍ പരാമര്‍ശം നടത്തുകയും ചെയ്തിരുന്നു.

കേസ് ആവശ്യമെങ്കില്‍ ഭരണഘടന ബെഞ്ചിന് വിടുമെന്ന പരാമരമര്‍ശവും കോടതി നടത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഒരുപക്ഷെ ചീഫ് ജസ്റ്റിസ് കോടതി തീരുമാനമെടുത്തേക്കും. കേസില്‍ ഭരണഘടനാവശങ്ങളുണ്ടെന്ന നിലപാട് അവസാനഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മയപ്പെടുത്തുകയും ചെയ്തിരുന്നു.

കേസ് ഭരണഘടന ബെഞ്ചിന് വിടുമെന്ന സൂചനയാണ് ഏറ്റവും ഒടുവില്‍ കേസ് പരിഗണിച്ചപ്പോഴും കോടതി നല്‍കിയത്. എന്നാല്‍ അതിനപ്പുറത്തേക്ക് തീരുമാനമെടുക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

English summary
sabarimala women entry supreme court verdict today
topbanner topbanner

More News from this section

Subscribe by Email