Sunday September 23rd, 2018 - 6:52:am
topbanner

ശബരിമലയില്‍ ആന എഴുന്നള്ളിപ്പ് ഒഴിവാക്കണമെന്ന് സ്പെഷ്യല്‍ കമ്മീഷണര്‍

rajani v
ശബരിമലയില്‍ ആന എഴുന്നള്ളിപ്പ് ഒഴിവാക്കണമെന്ന് സ്പെഷ്യല്‍ കമ്മീഷണര്‍

വര്‍ഷങ്ങളായി നടന്നു വരുന്ന ശബരിമലയിലെ ആന എഴുന്നള്ളത്ത് ഒഴിവാക്കണമെന്ന് സ്പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്.ശബരിമല ആറാട്ടിനിടയില്‍ ആന ഇടഞ്ഞ സംഭവത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടിലാണ് നിര്‍ദേശം.

എഴുന്നള്ളത്തിനായുള്ള ആനയെ തെരഞ്ഞെടുക്കുന്നതിലും വീഴ്ചയുണ്ടെന്നും കമ്മീഷണര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ആന ഇടഞ്ഞാലുള്ള അപകട സാധ്യത കൂടി പരിഗണിച്ചാണ് റിപ്പോര്‍ട്ട്.

പത്തനംതിട്ട ജില്ലാ ജഡ്ജി ആണ് കാലകാലങ്ങളില്‍ ശബരിമല സ്പെഷല്‍ കമ്മീഷണറുടെ ചുമതല വഹിക്കുന്നത്. ശബരിമലയിലെ ആന എഴുന്നള്ളത്ത് ഒഴിവാക്കണം എന്നാണ് കമ്മീഷണര്‍ റിപോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ തവണ എഴുന്നള്ളത്തിനിടെ വിഗ്രഹം താഴെ വീണു. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് സ്പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്.

ആചാരത്തിന്റെ ഭാഗമായാണ് ആനയെ എഴുന്നെള്ളിക്കുന്നത്. റിപ്പോര്‍ട്ടിന്മേല്‍ ഹൈക്കോടതി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിനോട് വിശദീകരണം തേടി. റിപ്പോര്‍ട്ടിന്മേലുള്ള വിശദീകരണം ലഭിച്ച ശേഷം ഹര്‍ജി മധ്യവേനല്‍ അവധിക്ക് ശേഷം പരിഗണിക്കും.

 

English summary
sabarimala spl commissioner report
topbanner

More News from this section

Subscribe by Email