Sunday February 17th, 2019 - 3:19:am
topbanner

ശബരിമല 'സാവകാശ ഹർജി’ സാവകാശം പരിഗണിച്ചാൽ മതിയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ്

RA
ശബരിമല 'സാവകാശ ഹർജി’ സാവകാശം പരിഗണിച്ചാൽ മതിയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ്

തിരുവനന്തപുരം: ശബരിമല വിധി നടപ്പാക്കാൻ സാവകാശം തേടിയുള്ള അപേക്ഷ സുപ്രീംകോടതി സാവകാശം പരി​ഗണിച്ചാൽ മതിയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. സാവകാശ അപേക്ഷയിൽ സുപ്രീംകോടതിയുടെ തീരുമാനം വന്ന ശേഷം തുടർ നടപടികളെപ്പറ്റി ആലോചിക്കുമെന്ന് ദേവസ്വം ബോർ‍ഡ് പ്രസിഡന്‍റ് എ.പദ്മകുമാർ വ്യക്തമാക്കി.

സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനെതിരെ വലിയ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് സാവകാശം തേടി അപേക്ഷ നൽകാൻ ബോർ‍‍ഡ് നിർബന്ധിതതരായത്. എന്നാൽ സമ്മർദ്ദത്തിന് വഴങ്ങി സാവകാശം തേടുമ്പോഴും ഇക്കാര്യത്തിൽ വലിയ തിടുക്കം കാട്ടേണ്ടതില്ല എന്ന ദേവസ്വം ബോർഡിന്‍റെ നിലപാട് ഇതിലൂടെ വ്യക്തമാണ്.

സാവകാശ അപേക്ഷയിൽ സുപ്രീംകോടതിയുടെ തീരുമാനം വന്ന ശേഷം തുടർ നടപടികളെപ്പറ്റി ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ ക്രമസമാധാന പ്രശ്നങ്ങളും യുവതികൾ നേരിടുന്ന സുരക്ഷാ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ വിധി നടപ്പാക്കാൻ സാവകാശം തേടി അപേക്ഷ നൽകിയത്.

Viral News

English summary
sabarimala savakashaharji devaswomboard
topbanner

More News from this section

Subscribe by Email