topbanner
Thursday June 29th, 2017 - 5:57:am
topbanner

സുനില്‍ സ്വാമിയുടെ സന്നിധാനത്തെ ഗാര്‍ഡ് റൂമിലെ താമസവും വിജിലന്‍സ് അന്വേഷിക്കും

NewsDesk
സുനില്‍ സ്വാമിയുടെ സന്നിധാനത്തെ ഗാര്‍ഡ് റൂമിലെ താമസവും വിജിലന്‍സ് അന്വേഷിക്കും

സന്നിധാനം: ശബരിമലയിലയിലെ ഗാര്‍ഡ് റൂം സുനില്‍ സ്വാമി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടും വിജിലന്‍സ് അന്വേഷിക്കുമെന്ന് സൂചന. സ്വാമി ഗാര്‍ഡുകളുടെ മുറി ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് 15 വര്‍ഷത്തിലേറെയായി. ക്ഷേത്ര ആചാരങ്ങള്‍ ലംഘിച്ചതില്‍ നേരത്തെ തന്നെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അതിന് പിന്നാലെയാണ് സ്വാമിക്കെതിരെയും അന്വേഷണം.

ഗാര്‍ഡ് മുറിയിലെ ടെലിവിഷന്‍, എസി എന്നിവയെല്ലാം സുനില്‍ സ്വാമിയുടെ സംഭാവനകളാണ്. അതുപോലെ തന്നെ നടപ്പന്തലിലും ടെലിവിഷന്‍ ഫാന്‍ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. സുനില്‍ സ്വാമിയെ പരിചരിക്കാനും എന്നും രണ്ടു പേര്‍ ഒപ്പം കാണും.

ശബരിമല തീര്‍ത്ഥാടന കാലത്ത് സന്നിധാനത്ത് എല്ലാ ദിവസവും നിത്യപൂജ മുന്‍കൂട്ടി ബുക്ക് ചെയ്താണ് ഇയാള്‍ ദേവസ്വം ബോര്‍ഡിന്റെ സൗകര്യം ഉപയോഗപ്പെടുത്തുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ചില ഉന്നത ഉദ്യോഗസ്ഥരും എല്ലാ വിധ അനുവാദങ്ങളും ചെയ്തു കൊടുക്കുന്നു.

അഴിമതിക്കാരായ ഉദ്യോഗസ്ഥരെല്ലാം ഇയാളുടെ അടുപ്പക്കാരാണ്.
മണ്ഡല മകര വിളക്ക് കാലത്ത് ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടകം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന വിഐപി കള്‍ക്കും ദര്‍ശന സൗകര്യവും ഒരുക്കി നല്‍കുന്നു. പോലീസിലെ ഒരു വിഭാഗവും സ്വാമിക്ക് വേണ്ട ഒത്താശ ചെയ്തു കൊടുക്കുന്നതായി ആരോപണമുണ്ട്.


ഏപ്രില്‍ പത്താം തീയതിയാണ് ലക്ഷങ്ങള്‍ ചിലവുവരുന്ന ഈ പൂജകള്‍ തൊഴുന്നതിനായി സുനില്‍ സ്വാമിയുമായി ബന്ധമുള്ള നാല്‍പതോളം ഉന്നതര്‍ സന്നിധാനത്തെത്തിയത്. പതിനഞ്ച് സ്ത്രീകളും സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു. ഇതില്‍ അന്‍പത് വയസില്‍ താഴെ പ്രായമുള്ള സ്ത്രീകളും ഉള്‍പ്പെട്ടിരുന്നുവെന്ന ഗുരുതരമായ ആരോപണമാണ് വിജിലന്‍സ് ഇപ്പോള്‍ അന്വേഷിക്കുന്നത്.

തനിക്ക് ഇടയ്ക്ക കൊട്ടണം എന്ന ആഗ്രഹം ജയറാം തന്ത്രിയെ അറിയിക്കുകയും ഇടയ്ക്ക കൊട്ടുകയും ചെയ്തിരുന്നു. ഈ ദിവസം നട തുറക്കരുത് എന്നാണ് ക്ഷേത്രാചാരം. എന്നാല്‍ സുനില്‍ സ്വാമിക്കും, മറ്റുള്ളവര്‍ക്കും വേണ്ടി ആചാരം ലംഘിച്ചത് വിവാദമാകുകയായിരുന്നു.

സംഭവത്തില്‍ നിരപരാധികളായ ശബരിമല എക്സിക്യുട്ടിവ് ഓഫിസറെയും, സോപാനഗായകനെയും ബലിയാടാക്കിക്കൊണ്ട് അന്വേഷണം അവസാനിപ്പിക്കാനായിരുന്നു വിജിലന്‍സ് നീക്കാമെന്നത് കേരള ഓൺലൈൻ ന്യൂസ് പുറത്തു കൊണ്ടുവന്നിരുന്നു. സന്നിധാനത്ത് ഇടയ്ക്ക കൊട്ടുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നമാണ് ഒതുക്കിത്തീര്‍ക്കാന്‍ അന്വേഷണ സംഘം ശ്രമിക്കുന്നത്.

ദേവസ്വം വിജിലൻസിനെപ്പോലും പോക്കറ്റിലാക്കി സുനിൽസ്വാമി രക്ഷപ്പെടും; ശബരിമല നട ഒരു ദിവസം കൂടുതൽ തുറന്ന് തന്ത്രി പറ്റിയത് അഞ്ചരലക്ഷമെന്ന് ആരോപണം

Read more topics: sabarimala, sunil swamy, womens, vishu,
English summary
sabarimala sannidhanam sunil swamy facility's
topbanner topbanner

More News from this section

Subscribe by Email