Sunday December 16th, 2018 - 12:26:pm
topbanner

സ​ന്നി​ധാ​ന​ത്തെ അ​റ​സ്റ്റ്: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ പ്രതിഷേധം

NewsDesk
സ​ന്നി​ധാ​ന​ത്തെ അ​റ​സ്റ്റ്: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ പ്രതിഷേധം

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തു​നി​ന്നു എൺപതോളം പേ​രെ അ​റ​സ്റ്റു ചെ​യ്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ ക്ലി​ഫ് ഹൗ​സി​നു​മു​ന്നി​ലും സംസ്ഥാനത്ത് വിവിധയിടങ്ങളിലും പ്രതിക്ഷേധം. ഞായറാഴ്ച രാത്രി വൈകി നാമജപപ്രതിഷേധം സംഘടിപ്പിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

മാളികപ്പുറത്തു വിരിവയ്ക്കാൻ അനുവദിക്കാതെ പൊലീസ് ഭക്തരെ തടഞ്ഞതിനെ തുടർന്നാണു രാത്രി പ്രതിഷേധം നടന്നത്. ഹരിവരാസനം പാടി നടയടച്ചതിനു ശേഷവും പ്രതിഷേധം തുടർന്നതോടെയാണ് ഇവരെ പൊലീസ് ബലം പ്രയോഗിച്ചു നീക്കിയത്. നെയ്യഭിഷേകം നടത്തിയ ശേഷം അറസ്റ്റിന് വഴങ്ങാമെന്നു പ്രതിഷേധക്കാർ നിലപാടെടുത്തെങ്കിലും ഇത് അംഗീകരിക്കാൻ പൊലീസ് തയാറായില്ല. 80 ഓളം പേരെയാണ് രാത്രി ഏറെ വൈകി അറസ്റ്റ് ചെയ്തത്. ഇവരെ രണ്ട് സംഘങ്ങളായി പമ്പയിലെത്തിച്ച് പൊലീസ് വാഹനത്തിൽ കയറ്റികൊണ്ടുപോയി. ഇതിനു പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച പുലർച്ചെ മുതൽ പ്രതിഷേധങ്ങൾ ആരംഭിച്ചു.

അത്സമയം ക്ലി​ഫ് ഹൗ​സി​നു​മു​ന്നി​ല്‍ ക​ന​ത്ത പോ​ലീ​സ് സു​ര​ക്ഷ​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പാ​റ​ശാ​ല പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ലും അ​യ്യ​പ്പ സം​ര​ക്ഷ​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധം അ​ര​ങ്ങേ​റു​ക‍​യാ​ണ്. ആറന്മുള പോലീസ് സ്റ്റേഷനു മുന്നിലും പ്രതിഷേധം ശക്തമാണ്. ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍റെ നേതൃത്വത്തിലാണ് ആറന്മുളയില്‍ നാമജപ പ്രതിഷേധം

Read more topics: sabarimala, sannidhanam, arrest,
English summary
sabarimala sannidhanam arrest protest kerala
topbanner

More News from this section

Subscribe by Email