topbanner
Saturday September 23rd, 2017 - 2:32:pm
topbanner

ശബരിമലയില്‍ ആചാര അനുഷ്ഠാന ലംഘനങ്ങള്‍ അനസ്യൂതം തുടരുന്നു

rajani
ശബരിമലയില്‍ ആചാര അനുഷ്ഠാന ലംഘനങ്ങള്‍ അനസ്യൂതം തുടരുന്നു

 

സന്നിധാനം: ശബരിമലയില്‍ വ്യവസായി സുനില്‍ സ്വാമിയും നടന്‍ ജയറാമും ഉള്‍പ്പെടെ ഉള്ളവര്‍ നടത്തിയ ആചാരലംഘനം എക്‌സ്‌ക്യൂട്ടീവ് ഓഫീസറെയും സോപാനഗായകനെയും ബലിയാടാക്കി വിജിലന്‍സ് അന്വേഷണം ഒതുക്കി തീര്‍ക്കാനുളള ശ്രമം നടക്കുന്നു. ഇതിനിടയില്‍ ശബരിമലയില്‍ ആചാര അനുഷ്ഠാന ലംഘനങ്ങള്‍ തുടരുന്നതായി റിപ്പോര്‍ട്ട്. ശബരിമല അയ്യപ്പ സ്വാമിയെ ഭസ്മാഭിഷേകം നടത്തി,
ജപമാലയും മുദ്രവടിയും അണിയിച്ച് തലപ്പാവണിയിച്ച് ഹരിവരാസനം ചൊല്ലി നട അടച്ചാല്‍ യാതൊരു കാരണവശാലും സന്നിധാനത്ത് ഒരു പൂജാധി കര്‍മ്മങ്ങളും നടത്താന്‍ പാടില്ല.

പുറപ്പെടാശാന്തിമാര്‍ നിശബ്ദരായാണ് നാമം ജപിക്കേണ്ടത് എന്നിരിക്കെ ആചാരത്തിന് വിപരീതമായി നട അടച്ച് കഴിഞ്ഞതിന് ശേഷവും എല്ലാ ദിവസവും രാവിലെ ഗണപതി ഹോമം നടക്കുന്നു. തമിഴ്നാട്ടിലെ വമ്പന്‍ പണച്ചാക്കുകള്‍ക്ക് വേണ്ടിയാണ് മേല്‍ശാന്തി ഗണപതിഹോമം നടത്തുന്നത്. ഇതില്‍ ഇന്നത്തെ തന്ത്രി കുടുംബം താഴമണ്‍ മഠത്തിലെ തന്ത്രിമാര്‍ ഉത്തരം പറഞ്ഞേ മതിയാകൂ.

ഇത്രയും വലിയ മഹാക്ഷേത്രത്തില്‍ ആരും അറിയാതെ ഇത്തരം കാര്യങ്ങള്‍ നടക്കില്ല: കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശബരിമല മേല്‍ശാന്തിയായിരുന്ന പിണറായിയിലെ പെരിയമന ശങ്കരനാരായണന്‍ നമ്പൂതിരി ഈ ഒരു ആലോചന നടത്തിയപ്പോള്‍ തന്നെ അന്നത്തെ വലിയ തന്ത്രി ശ്രീ.കണ്ഠരര് നീലകണ്ഠരര് കര്‍ശനമായി ഇത്തരം പ്രവൃത്തികള്‍ നടത്താന്‍ പാടില്ലെന്നു കാര്യകാരണസഹിതം അന്നത്തെ എക്‌സി.ഓഫീസര്‍ ശ്രീ.കൃഷ്ണന്‍ നായരുടെ മുന്നില്‍ വെച്ച് മേല്‍ശാന്തിയോട് നിഷ്‌കര്‍ഷിച്ചിരുന്നു. നട തുറന്നാല്‍ നട അടക്കുന്നത് വരെ തന്ത്രിയാണ് ഗണപതി ഹോമം നടത്താറ്.

നട അടച്ചു കഴിഞ്ഞാല്‍ മേല്‍ശാന്തിക്ക് ഹോമം നടത്താനുള്ള അനുവാദം ആര് കൊടുത്തു. ദേവസ്വം ബോര്‍ഡോ, തന്ത്രിയോ? ധ്യാനത്തിലിരിക്കുന്ന ഭഗവാന് പാദ വിന്യാസം പോലും കേള്‍പ്പിക്കുന്നത് ഉചിതമല്ലെന്നിരിക്കെ, ആചാര അനുഷ്ടാനങ്ങള്‍ പാലിച്ച് കൊണ്ടുപോകേണ്ട ഉത്തരവാദിത്തമുള്ളവരില്‍ നിന്ന് തന്നെ ഇത്തരം ലംഘനങ്ങള്‍ ഭക്ത മനസ്സുകളെ വല്ലാതെ മുറിവേല്‍പ്പിക്കുന്നു. ഈ മഹാക്ഷേത്രം നശിപ്പിക്കുന്നു എന്ന് വിലപിക്കുന്നവര്‍ ഇതൊന്നും കാണുന്നില്ലേ? ഉത്തരവാദിത്ത പ്പെട്ടവര്‍ അറിഞ്ഞില്ല കേട്ടില്ല എന്ന മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് അവഹേളിതരാകാതെ അന്വേഷിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുക.

 

Read more topics: sabarimala, richuals, contraversy
English summary
sabarimala richuals contraversy
topbanner topbanner

More News from this section

Subscribe by Email