Friday March 22nd, 2019 - 8:09:pm
topbanner
topbanner

മകരവിളക്കിന് ഒരുങ്ങി സന്നിധാനം : ശുദ്ധിക്രിയകള്‍ ആരംഭിച്ചു

princy
മകരവിളക്കിന് ഒരുങ്ങി സന്നിധാനം : ശുദ്ധിക്രിയകള്‍ ആരംഭിച്ചു

ശബരിമല:ജനുവരി 14ന് നടക്കുന്ന ഭക്തിനിര്‍ഭരമായ മകരവിളക്ക് ദര്‍ശനത്തിന് മണിക്കൂറുകള്‍ ശേഷിക്കേ ശബരിമല അയ്യപ്പസന്നിധിയില്‍ ഒരുക്കങ്ങള്‍ തുടങ്ങി. തന്ത്രി കണ്ഠരര് രാജീവരുടെ നേതൃത്വത്തില്‍  മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രീയകള്‍ ഇന്ന്  തുടങ്ങി. 

വൈകിട്ട് പ്രസാദ ശുദ്ധിക്രിയകളാണ്  നടന്നത്. നാളെ ഉച്ചപൂജയോടനുബന്ധിച്ച് ബിംബ ശുദ്ധിക്രിയകള്‍ നടക്കും. പന്തളം കൊട്ടാരത്തില്‍ നിന്ന് കൊണ്ടുവരുന്ന തിരുവാഭരണം 14-ാം തിയ്യതി വൈകിട്ട് ആറരയോടുകൂടി അയ്യപ്പസന്നിധിയില്‍ എത്തും. തുടര്‍ന്ന് തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടക്കും. മകരജ്യോതിദര്‍ശനം ദീപാരാധനയോട് അനുബന്ധിച്ചായിരിക്കും.  തിരുവാഭരണം അയ്യപ്പന് ചാര്‍ത്തിയുള്ള ദീപാരാധന ശബരിമലയിലെ  വിശേഷപ്പെട്ട ചടങ്ങാണ്. 

Read more topics: sabarimala, Makaravilakku
English summary
sabarimala ready for the Makaravilakku
topbanner

More News from this section

Subscribe by Email