Saturday December 15th, 2018 - 4:18:am
topbanner

ശബരിമല സ്ത്രീ പ്രവേശനം; സര്‍ക്കാര്‍ യുവതികളെ മടക്കി അയക്കാന്‍ നടപടി സ്വീകരിക്കണം: രാഹുൽ ഈശ്വർ

RA
 ശബരിമല സ്ത്രീ പ്രവേശനം; സര്‍ക്കാര്‍ യുവതികളെ മടക്കി അയക്കാന്‍ നടപടി സ്വീകരിക്കണം: രാഹുൽ ഈശ്വർ

കോട്ടയം: പുന:പരിശോധന ഹര്‍ജിയില്‍ തീരുമാനമാകുന്നതുവരെ പ്രാര്‍ത്ഥനാ നാമജപ പ്രതിരോധം തുടരുമെന്ന് അയ്യപ്പധര്‍മ സേന പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍. സ്ത്രീപ്രവേശനം തടയുവാന്‍ നട അടക്കുന്നതുവരെ ഭക്തര്‍ കാവലിരിക്കുമെന്നും അദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിനു പുറമേ തമിഴ്‌നാട് , പോണ്ടിച്ചേരി,കര്‍ണാടക,ആന്ധ്രപ്രദേശ്,തെലങ്കാന എന്നിവിടങ്ങളില്‍നിന്നും ധര്‍മ്മസേന പ്രവര്‍ത്തകര്‍ കാവലിനായെത്തും.വിശ്വാസ സ്വാതന്ത്യവും പ്രതിഷേധ സ്വാതന്ത്യവും ഉപയോഗിച്ചുള്ള പ്രാര്‍ത്ഥന നാമജപ പ്രതിരോധമാവും സംഘടിപ്പിക്കുകയെന്നും രാഹുല്‍ പറഞ്ഞു.

ശബരിമലയുമായി ബന്ധപ്പെട്ട സുപ്രീം കോടതിവിധിയെ തുറന്നകോടതിയില്‍ പുനര്‍പരിശോധിക്കാനിരിക്കെ ക്ഷേത്രത്തില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് ശരിയായ നടപടിയല്ല.കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരുകേസില്‍ ധൃതിപിടിച്ച് നിലപാടെടുക്കുവാന്‍ സര്‍ക്കാരിന് സാധിക്കില്ല. സര്‍ക്കാര്‍ യുവതികളെ മടക്കി അയക്കാന്‍ നടപടി സ്വീകരിക്കണം.

ശബരിമല സ്ത്രീ പ്രവേശനവിഷയം പരിഗണിച്ച ബഞ്ചിലെ ചിലരുടെ സ്ഥാപിത താല്പര്യമാണ് യുവതി പ്രവേശനത്തിന് പിന്നില്‍ . ഇറങ്ങിപ്പോകുന്നതിനുമുമ്പ് പേരെടുക്കാണനുള്ള ശ്രമമാണ് ഇതിനുപിന്നില്‍. കോടതി അലക്ഷ്യമാകുമെന്നതിനാല്‍ താന്‍ പേര് പറയുന്നില്ലെന്നും അദേഹം പറഞ്ഞു.ജസ്റ്റിസ് കുര്യൻ ജോസഫോ, നൗഷാദ് അഹമ്മദ് ഖാനോ കേസില്‍ ഇടപെട്ടിട്ടില്ല.

സംസ്ഥാന- കേന്ദ്ര സര്‍ക്കാരുകള്‍ ചേര്‍ന്ന് ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സിറക്കണം. റിവ്യൂ ഹര്‍ജികളുടെ എണ്ണം ഇനിയും വര്‍ദ്ധിക്കുമെന്നും ആറു റിട്ട് ഹര്‍ജികള്‍ കൂടി സമര്‍പ്പിക്കപ്പെടുമെന്നും രാഹുല്‍ പറഞ്ഞു.മുഖ്യമന്ത്രിയും കൊടിയേരി ബാലകൃഷ്ണനും കടുംപിടുത്തമാണ് വിഷയം ഇത്രയും വഷളാകാന്‍ കാരണമെന്ന് രാഹൂല്‍ ഈശ്വരന്‍ ആരോപിച്ചു. ബി.ജെ.പിയിലടക്കം ശബരിമല വിഷയത്തില്‍ രണ്ടഭിപ്രായമാണുള്ളത്. ശബരിമലയിലേക്ക് സ്ത്രീകളെ പ്രവേശിപ്പിക്കാതിരിക്കുന്നത് ആര്‍ത്തവം മൂലമല്ലെന്നും അദേഹം പറഞ്ഞു.

English summary
sabarimala rahul ishwer response media
topbanner

More News from this section

Subscribe by Email