Friday March 22nd, 2019 - 3:57:am
topbanner
topbanner

മണ്ഡലകാലത്തിന് മുന്‍പ് വിശ്വാസികളെ ഇളക്കിവിടാനോ ..?: സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണവുമായി സംഘപരിവാർ

NewsDesk
മണ്ഡലകാലത്തിന് മുന്‍പ് വിശ്വാസികളെ  ഇളക്കിവിടാനോ ..?: സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണവുമായി സംഘപരിവാർ

മണ്ഡലകാലത്തിന് മുന്‍പ് വിശ്വാസികളെ ഇളക്കിവിടാനായി സംഘപരിവാർ സംഘടനകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം തുടങ്ങി. ഫേസ്ബുക്കും വാട്‌സ്ആപ്പും ഉള്‍പ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളാണ് ഇവര്‍ ഇതിനായി ഉപയോഗിക്കുന്നത്.sabarimala-protest-fake-message

ശബരിമലയില്‍ ഓര്‍ഡിനന്‍സ് ഇറക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും ആയതിനാല്‍ സര്‍ക്കാരിനെ ബഹിഷ്‌കരിക്കണമെന്നുമാണ് ആഹ്വാനം ചെയ്താണ് പ്രചരണം. ഫേസ്ബുക്കില്‍ ഇന്‍ബോക്‌സിലൂടെ തെറ്റിദ്ധാരണ പരത്താനും സംസ്ഥാന സര്‍ക്കാരിനെ ബഹിഷ്‌കരിക്കാനും ആഹ്വാനം ചെയ്യുന്നുണ്ട്.sabarimala protest sannidhanam fake message

സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പുന്ന സന്ദേശം ചുവടെ:-

സ്വാമി ശരണം

ശബരിമല വെല്ലുവിളികൾ

നമുക്ക് സാധ്യമായത് എങ്കിലും നമ്മൾ ചെയ്യേണ്ടേ ?

A. ദീപാവലി ദിവസം ആചാരലംഘനം ഉണ്ടാകാതെ പുണ്യമായ സന്നിധാനം സംരക്ഷിക്കുക..

B. നവംബർ 13 ന്‌ റിവ്യൂ ഹർജി സുപ്രീം കോടതി പരിഗണിക്കും..

C. കോടതി വിധി അനുകൂലമല്ലെങ്കിൽ വിധി മറികടക്കാൻ ഉള്ള ഒരേ ഒരു വഴി സംസ്ഥാന സർക്കാർ ഓർഡിനൻസ് ഇറക്കണം... അതിനു സർക്കാരിനു മേൽ സമ്മർദ്ദം ഉണ്ടാക്കാൻ താഴെ പറയുന്ന കാര്യങ്ങൾ എല്ലാ ഹിന്ദുക്കളും, നമ്മളെ പിന്തുണക്കുന്നവരും പൂർണമായും നടപ്പാക്കുക:

1. കാണിക്ക വഞ്ചി ചലഞ്ച്‌... ദേവസ്വം ബോർഡ് ഭരിക്കുന്ന എല്ലാ ക്ഷേത്രങ്ങളിലും "സ്വാമിശരണം"
എന്നു‌ എഴുതിയ പേപ്പർ മാത്രം തുടർന്നും നിക്ഷേപിക്കുക..

2.മേല്പറഞ്ഞ ക്ഷേത്രങ്ങളിൽ വഴിപാടുകൾ ഒന്നും തന്നെ നടത്താതിരിക്കുക. അപ്പവും അരവണയും പൂർണ്ണമായും ഒഴിവാക്കുക...

3. 35 കോടിയോളം പിരിച്ചിട്ട്‌ 10 കോടി പോലും സമ്മാനത്തുക നൽകാത്ത നമ്പർ വൺ തട്ടിപ്പു ആയ സംസ്ഥാന ലോട്ടറി പൂർണമായും ബഹിഷ്‌ക്കരിക്കുക..

4. സഹകരണ ബാങ്കുകളിൽ നിങ്ങള്ക്കുള്ള നിക്ഷേപം ഏതെങ്കിലും ദേശസാൽകൃത ബാങ്കുകളിലേക്ക്‌ ഉടൻ മാറ്റുക... (1% കുറയുന്ന പലിശ നഷ്‌ടം പതിൻമടങ്ങായി അയ്യപ്പൻ തിരിച്ചു തരും.. തീർച്ച..)

5. ശബരിമല കഴിഞ്ഞാൽ സർക്കാറിന്റെ ഏറ്റവും പ്രധാന വരുമാനമായ മദ്യവും സിഗരറ്റും ഒഴിവാക്കുക... ശബരിമലയിലെ ആചാരാനുഷ്‌ഠാനങ്ങൾ സംരക്ഷിക്കാൻ വേണ്ടിയെങ്കിലും ഈ ഉറച്ച തീരുമാനം എടുക്കുക... ഇതൊരു നിയോഗമാണ്‌..

ഇപ്പോൾ തന്നെ പെൻഷനും, ശമ്പളവും കൊടുക്കാൻ ബുദ്ധിമുട്ടുന്ന സർക്കാർ മൂന്നു മാസത്തിനുള്ളിൽ മുട്ടു കുത്തുക തന്നെ ചെയ്യും... ഒരുതുള്ളി രക്തം ചൊരിയാതെ, ഒരു മുദ്രാവാക്യം പോലും മുഴക്കാതെ
നമ്മുടെ ആവശ്യം നിറവേറ്റിത്തരാൻ സർക്കാർ നിർബന്ധിതരാകും....

ഈ മെസേജ്‌ കുറഞ്ഞത്‌ അഞ്ച്‌ വ്യക്തികൾക്കും അഞ്ചു ഗ്രൂപ്പുകളിലേക്കും 90 ദിവസം അയച്ചു കൊടുക്കുക...

കലിയുഗ വരദനായ ശ്രീ ശബരീശൻ നിങ്ങളെ അനുഗ്രഹിക്കട്ടെ..

സ്വാമി ശരണം

sabarimala-protest-fake-message

Viral News

Read more topics: sabarimala, protest, bjp,
English summary
sabarimala protest fake message
topbanner

More News from this section

Subscribe by Email